App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിട്ടുള്ളവയിൽ ഭൂമി സൂര്യനോട് അടുത്തു വരുന്ന സൂര്യ സമീപന ദിനം (പെരിഹീലിയൻ) എന്നാണ്?

Aജനുവരി 3

Bമാർച്ച് 21

Cജൂലൈ 4

Dഡിസംബർ 22

Answer:

A. ജനുവരി 3

Read Explanation:

  • ഭൂമിയുടെ ഭ്രമണപഥത്തിന്റെ ദീർഘവൃത്താകൃതി കാരണം ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം വർഷം മുഴുവനും അല്പം വ്യത്യാസപ്പെടുന്നു.

  • ജനുവരി 3 നാണ്  സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കുറവായിരിക്കുന്നത് 

  • ഇത് പെരിഹീലിയൻ എന്നറിയപ്പെടുന്നു 

  • സൂര്യനിൽ നിന്ന് ഏകദേശം 147 ദശലക്ഷം കിലോമീറ്റർ (91 ദശലക്ഷം മൈൽ) ആയിരിക്കും പെരിഹെലിയനിൽ ഭൂമിയുടെ സ്ഥാനം 

  • ഇതിനു വിപരീതമായി, സൂര്യനിൽ നിന്ന് ഏറ്റവും അകലെയായി ഭൂമി സ്ഥിതിചെയ്യുന്ന ദിനമാണ് ജൂലൈ 4 

  • ഇത്  അപ്ഹീലിയൻ എന്നറിയപ്പെടുന്നു 

  • ഏകദേശം 152 ദശലക്ഷം കിലോമീറ്റർ (94.5 ദശലക്ഷം മൈൽ) ആയിരിക്കും അഫെലിയോണിൽ ഭൂമിയുടെ സ്ഥാനം

  • പരിക്രമണ വേളയിൽ സൂര്യന്റെ ആപേക്ഷികസ്ഥാനം മധ്യരേഖയ്ക്ക് നേർമുകളിലാകുന്ന ദിവസങ്ങൾ - മാർച്ച് 21 ,സെപ്തംബർ 23

  • ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ഹ്രസ്വമായ പകൽ അനുഭവപ്പെടുന്ന ദിവസം - ഡിസംബർ 22

  • ദക്ഷിണാർദ്ധഗോളത്തിൽ ഏറ്റവും ഹ്രസ്വമായ രാത്രി അനുഭവപ്പെടുന്ന ദിവസം - ഡിസംബർ 22


Related Questions:

'അജണ്ട - 21' എന്നത് എന്തിനെ കുറിക്കുന്നു ?
ഭൗമോപരിതലത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വസ്തുക്കളുടെ ദിശാ വ്യതിയാനത്തിന് കാരണമാകുന്ന ബലം ?
ഭൗമശാസ്ത്ര പഠനങ്ങൾ അനുസരിച്ച് പൊതുവെ എത്ര ഡിഗ്രിയിൽ കൂടുതൽ ചെരിവുള്ള ഇടങ്ങളിലാണ് ഉരുൾപൊട്ടൽ സാധ്യത കൂടുതലുള്ളത് ?
ഏറ്റവും വലിയ ശിലാമണ്ഡല ഫലകം :
ഭൂകമ്പങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു ?