Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്നവയിൽ  ശരിയായ പ്രസ്താവന ഏത്?

1. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉടൻ രാഷ്ട്രപതിയുടെ ഇടപെടൽ ഇല്ലാതെ തന്നെ സ്വാഭാവികമായി അനുച്ഛേദം 19 റദ്ദാകുന്നു .

2.അടിയന്തരാവസ്ഥ സമയങ്ങളിൽ പോലും റദ്ദ് ചെയ്യാൻ കഴിയാത്തവയാണ് അനുച്ഛേദം 20&അനുച്ഛേദം 21. 

A1 മാത്രം ശരി.

B2 മാത്രം ശരി

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

ദേശീയ അടിയന്തരാവസ്ഥ

  • ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് - അനുച്ഛേദം 352 പ്രകാരം.

ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള കാരണങ്ങൾ:

  • യുദ്ധം
  • വിദേശ ആക്രമണം
  • സായുധവിപ്ലവം.

  • 1978 വരെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള മൂന്നാമത്തെ കാരണമായിരുന്നു ആഭ്യന്തരകലഹം.
  •  1978 ലെ 44 ഭരണഘടനാ ഭേദഗതിയിലൂടെ മൊറാർജി ദേശായി ഗവൺമെന്റ് പ്രസ്തുത കാരണം മാറ്റി 'സായുധ കലാപം' എന്നാക്കി മാറ്റി.

  • അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് - രാഷ്ട്രപതി.
  • ദേശീയ അടിയന്തരാവസ്ഥാ സമയങ്ങളിൽ രാഷ്ട്രപതിക്ക് റദ്ദ് ചെയ്യാൻ സാധിക്കാത്ത മൗലികാവകാശങ്ങൾ അടങ്ങിയ അനുച്ഛേദങ്ങൾ - അനുച്ഛേദം 20 & 21.

  • അനുച്ഛേദം 20. - ഒരു കുറ്റവാളിക്ക് ലഭിക്കേണ്ട മൂന്നു തരത്തിലുള്ള സംരക്ഷണം.
  • അനുച്ഛേദം 21. - ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശം. 
  • മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന അനുച്ഛേദം - അനുച്ഛേദം 21.)
  • ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചയുടൻ രാഷ്ട്രപതിയുടെ ഇടപെടൽ ഇല്ലാതെ തന്നെ സ്വാഭാവികമായി റദ്ദാക്കുന്ന അനുച്ഛേദം - അനുച്ഛേദം 19.
  • അനുച്ഛേദം 19 - ആറ് മൗലിക സ്വാതന്ത്ര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം.

Related Questions:

ഇന്ത്യയിൽ രണ്ടാമത്തെ ദേശീയ അടിയന്തരാവസ്ഥ റദ്ദ് ചെയ്ത വർഷം ?

 കേന്ദ്ര ഗവൺമെന്റിന്റെ അടിയന്തര അധികാരങ്ങളെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്ഥാവനകളിൽ ഏതാണ് ശരി ?

  1. മൂന്ന് വ്യത്യസ്ത തരത്തിലുള്ള അടിയന്തര അധികാരങ്ങൾ ഇന്ത്യൻ ഭരണഘടനയിലുണ്ട്.
  2. യുദ്ധം അല്ലെങ്കിൽ സായുധ കലാപം എന്നിവയാൽ ഇന്ത്യയുടെയോ ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്തിന്റെയോ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് ബോധ്യപ്പെട്ടാൽ രാഷ്ട്രപതിക്ക് എപ്പോൾ വേണമെങ്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം

    ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

    1. ദേശീയ അടിയന്തരാവസ്ഥ രാഷ്ട്രപതി പുറപ്പെടുവിച്ചാൽ ഒരുമാസത്തിനുള്ളിൽ പാർലമെന്റ് അംഗീകരിക്കണം
    2. ഓരോ ആറുമാസം കൂടുമ്പോഴും പാർലമെന്റിന്റെ  അംഗീകാരത്തോടെ എത്ര കാലം വേണമെങ്കിലും ദേശീയ അടിയന്തരാവസ്ഥ നീട്ടാവുന്നതാണ്

      Consider the following statements with reference to the Financial Emergency under Article 360:

      1. Unlike President's Rule, once a proclamation of Financial Emergency is approved by Parliament, it continues indefinitely without the need for repeated parliamentary approval.

      2. During a Financial Emergency, the President can direct the reduction of salaries and allowances of all persons serving the Union, including the judges of the Supreme Court and High Courts.

      3. India has declared a Financial Emergency on three separate occasions, primarily linked to global economic downturns.

      Which of the statements given above is/are correct?

      Regarding suspension of Fundamental Rights during Emergency, which are correct?

      1. Article 358 suspends the six Fundamental Rights in Article 19 automatically only during emergencies due to war or external aggression.

      2. Article 359 can suspend enforcement of fundamental rights only during Financial Emergency.

      3. Neither Article 358 nor Article 359 suspends enforcement of Articles 20 and 21.