Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. 1961ൽ കേന്ദ്ര ഓദ്യോഗിക ഭാഷാ (നിയമ നിർമാണ) കമ്മിഷൻ രൂപീകരിച്ചു. 
  2. കേരള സർക്കാർ 1968 ജൂൺ 14 ന് സംസ്ഥാനത്ത് ഔദ്യോഗികഭാഷ (നിയമനിർമാണ) കമ്മീഷൻ രൂപീകരിച്ചു. 
  3. കേന്ദ്ര ഔദ്യോഗിക ഭാഷ (നിയമനിർമ്മാണ )കമ്മീഷൻ തയ്യാറാക്കിയ സ്റ്റാൻഡേർഡ് ഹിന്ദി ലീഗൽ ടെർമിനോളജിയുടെ ഗ്ലോസറി സൂക്ഷ്മമായി പരിശോധിക്കുകയും അവ അനുയോജ്യമായ രീതിയിൽ മലയാളത്തിലേക്ക് സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ എന്തെങ്കിലും ഭേദഗതികൾ നിർദ്ദേശിക്കുകയും ചെയ്യുന്നതിനാണ് കമ്മീഷൻ രൂപീകരിച്ചത്. 

    Aiii മാത്രം ശരി

    Bഇവയൊന്നുമല്ല

    Ci മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    കേന്ദ്ര ഓദ്യോഗിക ഭാഷാ (നിയമ നിർമാണ) കമ്മിഷൻ

    • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 344 (4) പ്രകാരം രൂപീകരിച്ച പാർലമെന്ററി കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ 1961ൽ കേന്ദ്ര ഓദ്യോഗിക ഭാഷാ (നിയമ നിർമാണ) കമ്മിഷൻ രൂപീകരിച്ചു. 
    • ഇത് പ്രകാരം കേന്ദ്ര നിയമങ്ങൾ പ്രാദേശിക ഭാഷകളിൽ വിവർത്തനം ചെയ്യുന്നതിനും അച്ചടിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമുള്ള എല്ലാ ചെലവുകളും വഹിക്കുന്നത് കേന്ദ്രസർക്കാരാണ്. 

    കേരള സംസ്ഥാന ഔദ്യോഗികഭാഷ (നിയമനിർമാണ) കമ്മീഷൻ 

    • കേരള സർക്കാർ 1968 ജൂൺ 14 ന് സംസ്ഥാനത്ത് ഔദ്യോഗികഭാഷ (നിയമനിർമാണ) കമ്മീഷൻ രൂപീകരിച്ചു. 
    • കേന്ദ്ര ഔദ്യോഗിക ഭാഷ (നിയമനിർമ്മാണ )കമ്മീഷൻ തയ്യാറാക്കിയ സ്റ്റാൻഡേർഡ് ഹിന്ദി ലീഗൽ ടെർമിനോളജിയുടെ ഗ്ലോസറി സൂക്ഷ്മമായി പരിശോധിക്കുകയും അവ അനുയോജ്യമായ രീതിയിൽ മലയാളത്തിലേക്ക് സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ എന്തെങ്കിലും ഭേദഗതികൾ നിർദ്ദേശിക്കുകയും ചെയ്യുന്നതിനാണ് കമ്മീഷൻ രൂപീകരിച്ചത്. 
    • വിവർത്തനങ്ങൾ മലയാള ഭാഷയിലേക്ക് മാറ്റുന്നതിനും സംസ്ഥാന നിയമങ്ങൾ,ഓർഡിനൻസുകൾ, ചട്ടങ്ങൾ എന്നിവ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതിനും പരിഷ്കരണം നിർദ്ദേശിക്കുക എന്ന ലക്ഷ്യവും കമ്മീഷന് ഉണ്ട്. 

    Related Questions:

    Whose birthday is celebrated as National Women's Day in India?
    When did the National Commission for Women come into effect?
    Under which act was the National Commission for Women established?
    ഇന്ത്യൻ ആസൂത്രണ കമ്മീഷൻ്റെ ആദ്യത്തെ ഉപാധ്യക്ഷൻ ?
    ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ ആണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നത്?