App Logo

No.1 PSC Learning App

1M+ Downloads
ചുവടെ സൂചിപ്പിക്കുന്നവയിൽ കരിമ്പ് കൃഷിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത് ?

Aകരിമ്പിന്റെ ജന്മദേശം ഇന്ത്യയാണ്

Bഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കരിമ്പുൽപാദനത്തിൽ മുന്നിട്ട് നിൽക്കുന്നത്

Cനൈട്രജന്റെ അംശം കൂടുതലുള്ള മണ്ണാണ് കൃഷിക്കനുയോജ്യം

Dഇവയൊന്നുമല്ല

Answer:

A. കരിമ്പിന്റെ ജന്മദേശം ഇന്ത്യയാണ്

Read Explanation:

  • പുല്ലു വർഗത്തിൽ പെടുന്ന ഒരു വിള സസ്യമാണ് കരിമ്പ്.
  • ശാസ്ത്രനാമം - സക്കാരം ഓഫിസിനാരം 
  • ഇന്ത്യയാണ് കരിമ്പിൻറെ ജന്മനാട് എന്ന് കണക്കാക്കപ്പെടുന്നു.

  • അലക്സാണ്ടര്‍ ബി സി 325-ല്‍ ഇന്ത്യയില്‍നിന്നും പശ്ചിമേഷ്യയിലേക്കു കരിമ്പ്‌ കൊണ്ടുപോയിരുന്നു എന്ന ചരിത്ര രേഖകളിൽ പറയപ്പെടുന്നു.
  • ഗംഗാനദീതട നിവാസികളാണ്‌ കരിമ്പിന്‍നീര് കുറുക്കി ഒരിനം പഞ്ചസാരയുണ്ടാക്കുന്ന രീതി കണ്ടെത്തിയത്.
  • കരിമ്പുകൃഷിയ്ക്ക് അനുയോജ്യമായ മണ്ണിനങ്ങൾ - കറുത്ത മണ്ണ്, എക്കൽ മണ്ണ് 

  • ഏറ്റവും കൂടുതൽ കരിമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം - ബ്രസീൽ
  • കരിമ്പിൻ ജ്യൂസ് ദേശീയ പാനീയമായ രാജ്യം - പാകിസ്ഥാൻ
  • ഏറ്റവും കൂടുതൽ കരിമ്പ് ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ  സംസ്ഥാനം - ഉത്തർപ്രദേശ് 

Related Questions:

പാലിന്റെ pH അളവ് ?
' ജമൈക്കൻ പെപ്പർ ' എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏതാണ് ?
ഖാരിഫ് വിളയല്ലാത്
'യൂണിവേഴ്സൽ ഫൈബർ ' എന്നറിയപ്പെടുന്ന വിള ?
2024 ൽ നബാർഡ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം കാർഷിക വരുമാനം ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം ?