Challenger App

No.1 PSC Learning App

1M+ Downloads
ചെറിയ പ്രദേശങ്ങളിൽ വീശുന്ന കാറ്റുകളാണ് ?

Aഅസ്ഥിരവാതം

Bപ്രാദേശികവാതം

Cപർവ്വതകാറ്റ്

Dതാഴ്വരകാറ്റ്

Answer:

B. പ്രാദേശികവാതം

Read Explanation:

പ്രാദശികവാതങ്ങള്‍

  • മറ്റു കാറ്റുകളെ അപേക്ഷിച്ച്‌ താരതമ്യേന ചെറിയ പ്രദേശത്തുമാത്രമായി അനു ഭവപ്പെടുന്ന കാറ്റുകളാണ്‌ പ്രാദേശികവാതങ്ങള്‍ .
  • പ്രാദേശികമായ മര്‍ദവ്യത്യാസങ്ങള്‍ മൂലം രൂപംകൊള്ളുന്ന ഇത്തരം കാറ്റുകള്‍ക്ക്‌ ശക്തിയും കുറവായിരിക്കും
  • ലോകത്തിന്റെ പലഭാഗങ്ങളിലും ഇത്തരം പ്രാദേശികവാതങ്ങളുണ്ട്.
  • ലൂ, മാംഗോഷവര്‍, കാൽബൈശാഖി എന്നിവ ഇന്ത്യയിലനുഭവപ്പെടുന്ന പ്രാദേശികവാതങ്ങളാണ്‌.
  • ചിനൂക്ക്‌, ഹര്‍മാറ്റന്‍, ഫൊന്‍ തുടങ്ങിയവ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലനുഭവപ്പെടുന്നവയാണ്‌. 

Related Questions:

ആര്‍ദ്രത വര്‍ധിക്കുമ്പോള്‍ മര്‍ദ്ദം കുറയുന്നതിനുള്ള കാരണം എന്ത്?

1.നീരാവിയ്ക്കും വായുവിനും ഒരേ ഭാരമാണ്

2.നീരാവിയ്ക്ക് വായുവിനെക്കാള്‍ ഭാരം കൂടുതലാണ്

3.നീരാവിയ്ക്ക് വായുവിനെക്കാള്‍ ഭാരം കുറവാണ്

4.നീരാവിയ്ക്കുും വായുവിനും ഒരേ സാന്ദ്രതയാണ്.

കുതിര അക്ഷാംശം എന്നറിയപ്പെടുന്നതേത് ?
'റോറിങ് ഫോർട്ടിസ് ' , 'ഫ്യൂരിയസ് ഫിഫ്‌റ്റിസ്' , 'സ്‌ക്രീമിംഗ് സിക്സ്റ്റീസ്' എന്നൊക്കെ അറിയപ്പെടുന്ന കാറ്റ് ഏതാണ് ?
അന്തരീക്ഷ മർദ്ദം അളക്കുന്ന ഉപകരണം ഏതാണ് ?

ഭൂമിയിലെ മര്‍ദ്ദമേഖലകള്‍ രൂപം കൊള്ളുന്നതിന് കാരണമായ അടിസ്ഥാന ഘടകം/ങ്ങള്‍ ഏതെല്ലാം?

1.സൗരോര്‍ജ്ജലഭ്യതയിലെ ഏറ്റക്കുറച്ചിലുകൾ.

2. ഭൂമിയുടെ ഭ്രമണം.