ചേരുംപടി ചേർക്കുക
| |
A |
|
B |
| 1 |
മനഃശാസ്ത്രം ബോധമണ്ഡലത്തിന്റെ ശാസ്ത്രം |
A |
വില്യം വൂണ്ട് (Wilhelm Wundt) വില്യം ജയിംസ് (William James) |
| 2 |
മനഃശാസ്ത്രം ആത്മാവിന്റെ ശാസ്ത്രം |
B |
പ്ലേറ്റോ, അരിസ്റ്റോട്ടിൽ |
| 3 |
ബിഹേവിയറിസം എന്ന സംജ്ഞയ്ക്ക് പ്രചാരം നൽകിയത് |
C |
ജെ.ബി.വാട്സൺ (J.B Watson) |
| 4 |
മനഃശാസ്ത്രം മനസ്സിന്റെ ശാസ്ത്രം |
D |
കാന്റ് (Kant) |
മനഃശാസ്ത്രം ആത്മാവിന്റെ ശാസ്ത്രം
- പൗരാണിക കാലത്ത് പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുട ങ്ങിയ ഗ്രീക്ക് ദാർശനികർ മനഃശാസ്ത്രത്തെ ആത്മാവിന്റെ (Soul) ശാസ്ത്രമായി വ്യാഖ്യാനിക്കുകയും ദർശന വിജ്ഞാനത്തിന്റെ ശാഖയെന്ന നിലയിൽ അതിനെ പഠിക്കുകയും ചെയ്തു.
മനഃശാസ്ത്രം മനസ്സിന്റെ ശാസ്ത്രം
- മധ്യകാലയുഗത്തിലാണ് മനഃശാസ്ത്രം മനസിന്റെ ശാസ്ത്രമാണ് എന്ന സങ്കല്പം ശക്തിപ്പെടുന്നത്.
- ' ജർമൻ ദാർശനികനായ കാന്റ് (Kant) ആണ് ഇതിന്റെ പ്രധാന വക്താവ്.
മനഃശാസ്ത്രം ബോധമണ്ഡലത്തിന്റെ ശാസ്ത്രം
- 19-ാം നൂറ്റാണ്ടിൽ വില്യം വൂണ്ട് (Wilhelm Wundt) വില്യം ജയിംസ് (William James) തുടങ്ങിയ മന ശാസ്ത്രജ്ഞർ സൈക്കോളജിയെ ബോധമണ്ഡലത്തിന്റെ (Consciousness) ശാസ്ത്രമായി പരിഗ ണിച്ചു.
- 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മനഃശാസ്ത്രജ്ഞർ ഈ വിജ്ഞാന ശാഖയെ ഒരു സൂക്ഷ്മ ശാസ്ത്രമായി വികസിപ്പിക്കാൻ ശ്രദ്ധ ആരംഭിച്ചു.
- ഈ കാലഘട്ടത്തിലാണ് മനഃശാസ്ത്രത്തെ വ്യവഹാരത്തിന്റെ (Behaviour) ശാസ്ത്രം എന്ന് നിർവചിച്ചത്.
- വ്യവഹാരം എന്ന സംജ്ഞയ്ക്ക് പ്രചാരം നൽകിയത് ജെ.ബി.വാട്സൺ (J.B Watson) ആണ്.