App Logo

No.1 PSC Learning App

1M+ Downloads
ചോദ്യങ്ങൾ , ഉപചോദ്യങ്ങൾ , തീരുമാനങ്ങൾ , പ്രമേയങ്ങൾ , അവിശ്വാസ പ്രമേയങ്ങൾ തുടങ്ങിയവയിലൂടെ കാര്യനിർവ്വഹണ വിഭാഗത്തെ നിയന്ത്രിക്കുന്നു . ഇത് ഏത് സഭയുടെ അധികാരത്തിൽ പെട്ടതാണ് ?

Aരാജ്യസഭ

Bലോക്സഭ

Cപാർലമെന്റ്

Dനിയമസഭ

Answer:

B. ലോക്സഭ


Related Questions:

  തന്നിരിക്കുന്നതിൽ  ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?  

  1. ബില്ലിന്റെ ഒന്നാം വായന - ബിൽ ഈ സമയത്ത് സഭയിൽ അവതരിപ്പിക്കുന്നു . സാധാരണഗതിയിൽ ബില്ലിന്റെ അവതാരകൻ മന്ത്രി ആയിരിക്കും . ഈ സമയത്ത് ബിൽ വിശദമായി ചർച്ച ചെയ്യുന്നില്ല 
  2. ബില്ലിന്റെ രണ്ടാം വായന - സഭയിൽ ബിൽ വിശദമായി പരിഗണിക്കുന്നു . ഇതിൽ കമ്മിറ്റി ഘട്ടം , ബില്ലിന്റെ വിശദമായ ചർച്ച എന്നിങ്ങനെ രണ്ട് ഘട്ടങ്ങൾ ഉണ്ട് . അവതരണത്തിന് ശേഷം ബിൽ ഒരു കമ്മിറ്റിയുടെ പരിഗണനക്ക് വിടുന്നു . ഈ കമ്മിറ്റികൾ ചെറിയ നിയമനിർമ്മാണ സഭ എന്നറിയപ്പെടുന്നു. കമ്മിറ്റി റിപ്പോർട്ടോടു കൂടി ബിൽ വിദദ്ധമായി ചർച്ച ചെയ്യുന്നു . ഈ അവസരത്തിൽ ബില്ലിൽ ഭേദഗതി വരുത്തുവാൻ സഭക്ക് അധികാരം ഉണ്ട് 
  3. ബില്ലിന്റെ മൂന്നാം വായന - ബിൽ അന്തിമമായി പാസ്സാക്കുന്നു . മൂന്നാം വായന പൂർത്തിയാകുന്നതോടെ ബിൽ നിയമമായി മാറുന്നു  

താഴെ പറയുന്ന പ്രസ്താവനകളിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. പ്രതിപക്ഷത്തിന്റെ ഒരംഗം എപ്പോളും ഉണ്ടായിരിക്കുന്ന കമ്മിറ്റി 
  2. ധനമന്ത്രി ആയിരിക്കും  കമ്മിറ്റി ചെയർമാൻ 
  3. CAG സമർപ്പിക്കുന്ന കണക്കുകൾ കമ്മിറ്റി പരിശോധിക്കുന്നു 
  4. ആകെ 22 അംഗങ്ങൾ കമ്മിറ്റിയിൽ ഉണ്ടായിരിക്കും ( 15 ലോക്സഭാ അംഗങ്ങളും 7 രാജ്യസഭ അംഗങ്ങളും )

താഴെ പറയുന്നതിൽ പാർലമെന്റിന്റെ ചുമതലയല്ലാത്തത് ഏതാണ് ?

  1. നിയമനിർമ്മാണം 
  2. കാര്യനിർവ്വഹണ വിഭാഗത്തെ നിയന്ത്രിക്കുക 
  3. സാമ്പത്തിക നിയന്ത്രണം 
  4. പ്രാതിനിധ്യ ചുമതല 

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?  

  1. ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയുടെയാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്  
  2. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പരോക്ഷ തിരഞ്ഞെടുപ്പിന് ഉദാഹരണമാണ്  
  3. പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന സമിതിയാണ് ഇലക്ടറൽ കോളേജ്  
  4. ഇലക്ടറൽ കോളേജിൽ പാർലമെന്റിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഡൽഹിയിലെയും പോണ്ടിച്ചേരിയിലെയും ജമ്മു കാശ്മിരിലെയും തിരഞ്ഞടുക്കപ്പെട്ട അംഗങ്ങളും ഉൾപ്പെടുന്നു 
നികുതി ചുമത്തൽ , വാർഷിക സാമ്പത്തിക കണക്കുകൾ , ബഡ്ജറ്റ് എന്നിവയ്ക്കുള്ള നിർദേശങ്ങൾ അംഗീകരിക്കുന്നു. ഇത് ഏത് സഭയുടെ അധികാരത്തിൽ പെട്ടതാണ് ? ?