App Logo

No.1 PSC Learning App

1M+ Downloads
ഛിന്നഗ്രഹങ്ങളിൽ വലുപ്പം കൂടിയവ .................. എന്ന് വിളിക്കപ്പെടുന്നു.

Aകുള്ളൻ ഗ്രഹങ്ങൾ

Bമിനി ഗ്രഹങ്ങൾ

Cപ്ലാനറ്റോയ്‌ഡ്‌സ്‌

Dവാൽനക്ഷത്രങ്ങൾ

Answer:

C. പ്ലാനറ്റോയ്‌ഡ്‌സ്‌

Read Explanation:

ഛിന്നഗ്രഹങ്ങൾ (ക്ഷുദ്രഗ്രഹങ്ങൾ AsteroidS)

  • സൗരയൂഥത്തിൽ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ കാണപ്പെടുന്ന ഗ്രഹസമാനമായ ചെറുവസ്‌തുക്കളാണ് ഛിന്നഗ്രഹങ്ങൾ (ക്ഷുദ്രഗ്രഹങ്ങൾ).

  • തകർന്ന ഗ്രഹങ്ങളുടെ അവശിഷ്‌ടങ്ങളാണ് ഇവയെന്ന് കരുതപ്പെടുന്നു.

  • ക്ഷുദ്രഗ്രഹങ്ങൾ കാണപ്പെടുന്ന പ്രദേശമാണ് "ആസ്റ്ററോയ്‌ഡ് ബെൽറ്റ്'.

  • ഛിന്നഗ്രഹം എന്ന പദം ആദ്യമായി ഉപയോഗിച്ചത് വില്യം ഹെർഷൽ ആണ്.

  • ഛിന്നഗ്രഹങ്ങളിൽ വലുപ്പം കൂടിയവ പ്ലാനറ്റോയ്‌ഡ്‌സ്‌ എന്ന് വിളിക്കപ്പെടുന്നുണ്ട്.

  • ഭ്രമണപഥത്തിൻ്റേയും രാസഘടനയുടേയും പ്രത്യേകതകൾ കൊണ്ടാണ് ഛിന്നഗ്രഹങ്ങൾ ധൂമകേതുക്കളിൽ നിന്നും വ്യത്യസ്‌തമാകുന്നത്.


Related Questions:

യൂറോപ്യൻ സ്പെയ്‌സ് ഏജൻസി ശുക്രനെക്കുറിച്ച് പഠിക്കാൻ 2005-ൽ അയച്ച ബഹിരാകാശ പേടകം ?
ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിന് ഉപയോഗിക്കുന്ന തോത് :
ഏതൊക്കെ ഗ്രഹങ്ങൾക്കിടയിലാണ് ഛിന്നഗ്രഹ ബെൽറ്റ് സ്ഥിതിചെയ്യുന്നത് ?

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഗ്രഹത്തെ തിരിച്ചറിയുക :

  • സൗരയൂഥത്തിൽ ജീവൻ നിലനിൽക്കുന്നതായി കണക്കാക്കുന്ന ഏക ഗ്രഹം.

  • ഗ്രഹങ്ങൾക്കിടയിൽ സൂര്യനിൽ നിന്നുള്ള അകലത്തിൽ 3-ാം സ്ഥാനവും വലുപ്പത്തിൽ 5-ാം സ്ഥാനവും

  • ഭൗമഗ്രഹങ്ങളിൽ ഏറ്റവും വലുത്. 

ഗ്രഹങ്ങൾ സൂര്യനെ ചുറ്റിസഞ്ചരിക്കുന്നത് ദീർഘവൃത്താകാരപഥത്തിലൂടെയാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ :