ജനസംഖ്യ അടിസ്ഥാനത്തിൽ ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരം ?
Aഅക്ര
Bകേപ്ടൗൺ
Cലാഗോസ്
Dപ്രിട്ടോറിയ
Answer:
C. ലാഗോസ്
Read Explanation:
ലാഗോസ് (Lagos) പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ഏറ്റവും വലിയ നഗരവും, ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ പ്രദേശവുമാണ്.
ഗിനിയ ഉൾക്കടലിലുള്ള അറ്റ്ലാൻ്റിക് തീരത്താണ് ലാഗോസ് സ്ഥിതിചെയ്യുന്നത്
1991-ൽ തലസ്ഥാനം അബുജയിലേക്ക് മാറ്റുന്നതുവരെ ലാഗോസ് ആയിരുന്നു നൈജീരിയയുടെ തലസ്ഥാനം
ആഫ്രിക്കയിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളിൽ ഒന്നാണ് ലാഗോസ്, കൂടാതെ ലോകത്തിലെ പ്രധാന മെഗാസിറ്റികളിൽ ഒന്നായും ഇത് കണക്കാക്കപ്പെടുന്നു.