App Logo

No.1 PSC Learning App

1M+ Downloads
ജനിതക ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഗ്രിഗർ മെൻഡൽ തന്റെ പരീക്ഷണങ്ങൾക്കായി ഉപയോഗിച്ച സസ്യത്തിന്റെ ശാസ്ത്രീയ നാമം?

Aപൈസം സാറ്റിവം

Bമൂസ പാരഡിസിയാക്ക

Cറോസ ഇൻഡിക്ക

Dട്രൈറ്റിക്കം ഈസ്റ്റിവം

Answer:

A. പൈസം സാറ്റിവം

Read Explanation:

ഗ്രിഗർ മെൻഡൽ

  • 1822 ൽ ഓസ്ട്രിയയിലെ ബ്രൺ എന്ന സ്ഥലത്ത് (ഇന്നത്തെ ചെക് റിപ്പബ്ലിക്കിൽ) ജനിച്ചു.
  • പൈസം സറ്റൈവം എന്ന ശാസ്ത്രനാമമുള്ള തോട്ടപ്പയറിലെ 7 ജോഡി വിപരീതഗുണങ്ങളുടെ പാരമ്പര്യപ്രേഷണം മെൻഡൽ പഠനവിധേയമാക്കി.
  • ചെടികളുടെ ഉയരം, പൂവിന്റെ സ്ഥാനം, വിത്തിന്റെ ആകൃതി, വിത്തിന്റെ ആവരണത്തിന്റെ നിറം, ബീജപത്രത്തിൻ്റെ നിറം, ഫലത്തിന്റെ ആകൃതി, ഫലത്തിൻ്റെ നിറം എന്നീ സ്വഭാവങ്ങളുടെ പ്രേഷണത്തെ വിലയിരുത്തി അദ്ദേഹം പാരമ്പര്യ നിയമങ്ങൾ ആവിഷ്‌കരിച്ചു.
  • പാരമ്പര്യപ്രേഷണ പഠനങ്ങളിലൂടെ ഒരു സ്വഭാവത്തെ നിയന്ത്രിക്കാൻ ഒരു ജോഡി ഘടകങ്ങളുണ്ടെന്ന് വിശദീകരിച്ച അദ്ദേഹം അവയെ പ്രതീകങ്ങളുപയോഗിച്ച് ചിത്രീകരിച്ചു.
  • 1866 ൽ അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചുവെങ്കിലും വേണ്ടത പരിഗണന ലഭിച്ചില്ല.
  • 1884 ൽ അദ്ദേഹം അന്തരിച്ചു.
  • പിൽക്കാലത്തുണ്ടായ ഗവേഷണങ്ങളുടെ അടിസ്ഥാനത്തി ലാണ് അദ്ദേഹത്തിന്റെ കണ്ടെത്തലു കളുടെ പ്രാധാന്യം ലോകം ശ്രദ്ധിച്ചത്.

Related Questions:

മനുഷ്യ ശരീരത്തിലെ ലിംഗനിർണയ ക്രോമോസോമിന്റെ എണ്ണമെത്ര ?
സസ്യങ്ങളിലെ കോശഭിത്തി കടന്നെത്തുന്ന രോഗാണുക്കളെ തടയുന്ന പോളിസാക്കറൈഡ് ആണ് :
ത്വക്കിന് വർണം നൽകുന്ന പ്രോടീൻ ഏത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.DNA യില്‍ നിന്ന് പ്രോട്ടീന്‍ നിര്‍മ്മിക്കാനുള്ള സന്ദേശങ്ങള്‍ റൈബോസോമില്‍ എത്തിക്കുന്നത് mRNA തന്‍മാത്രയാണ്.അതുകൊണ്ടുതന്നെ mRNA തന്‍മാത്ര DNA യുടെ സന്ദേശവാഹകന്‍ എന്നറിയപ്പെടുന്നു.

2.tRNA യെക്കൂടാതെ മാംസ്യനിര്‍മ്മാണം സാധ്യമാകില്ല,വ്യത്യസ്ത അമിനോആസിഡുകളെ പ്രോട്ടീന്‍ നിര്‍മാണത്തിനായി റൈബോസോമില്‍ എത്തിക്കുന്നത് tRNAയാണ്.

ഒരു സ്വഭാവത്തെ നിർണയിക്കുന്ന ജീനിന് വ്യത്യസ്‌ത തരങ്ങളുണ്ടാകും, ഇവയാണ്?