Challenger App

No.1 PSC Learning App

1M+ Downloads
ജമ്മുഡൂൺ, പതാൻകോട്ട് ഡൂൺ എന്നിവ കാണപ്പെടുന്നത് ഹിമാലയത്തിന്റെ ഏതു പ്രദേശത്താണ് ?

Aഉത്തരാഖണ്ഡ് ഹിമാലയം

Bവടക്ക് പടിഞ്ഞാറൻ ഹിമാലയം

Cകിഴക്കൻ ഹിമാലയം

Dഡാർജിലിങ് സിക്കിം ഹിമാലയം

Answer:

B. വടക്ക് പടിഞ്ഞാറൻ ഹിമാലയം

Read Explanation:

കാശ്മീർ അല്ലെങ്കിൽ വടക്ക് പടിഞ്ഞാറൻ ഹിമാലയം

  • കാരക്കോറം, ലഡാക്ക്, സസ്കർ, പിർപഞ്ചൽ എന്നീ പർവതനിരകൾ ഇതിലുൾപ്പെടുന്നു. 

  • കാശ്മീർ ഹിമാലയത്തിന്റെ വടക്ക് കിഴക്ക് ഭാഗം ഒരു ശീതമരുഭൂമിയാണ്,  ഗ്രേറ്റർ ഹിമാലയത്തിനും കാരക്കോറം പർവതനിരയ്ക്കുമിടയിലാണ്.

  • സിയാച്ചിനും ബോൽതാരോയും ഈ പ്രദേശത്ത് കാണപ്പെടുന്നു.

  • കാശ്മീർ താഴ്‌വരയിൽ ദാൽ തടാകം 

  • കുങ്കുമപ്പൂവ് കൃഷിക്ക് അനുയോജ്യമായ കരേവ മണ്ണിനത്തിനും കാശ്മീർ ഹിമാലയം പ്രസിദ്ധമാണ്.

  • ഗ്രേറ്റ് ഹിമാലയത്തിലെ സോജില, പിർപഞ്ചലിലെ ബനിഹാൾ, സസ്കർ പർവതനിരയിലെ ഫോട്ടുലാ, ലഡാക് മലനിരയിലെ കർദുങ് ലാ എന്നിവയാണ് ഈ പ്രദേശത്തിലെ പ്രധാന ചുരങ്ങൾ. 

  • ദാൽ, വുളാർ എന്നീ ശുദ്ധജല തടാകങ്ങളും ഈ മേഖലയിൽ കാണപ്പെടുന്നു.

  • പാംഗോങ് സോ (Panggong Tso), സോ-മൊരിരി എന്നീ ലവണ ജലതടാകങ്ങളും ഈ മേഖലയിൽ കാണപ്പെടുന്നു.

  • സിന്ധുനദിയും അതിൻ്റെ പോഷകനദികളായ ചിനാബ്, ഝലം എന്നിവയുമാണ് കാശ്മീർ ഹിമാലയത്തിലെ പ്രധാന നദികൾ. 

  • പ്രധാന തീർഥാടനകേന്ദ്രങ്ങളായ വൈഷണ്ണോദേവി, അമർനാഥ് ഗുഹ, ചരാർ- ഇ-ഷെരീഫ് തുടങ്ങിയവ ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.

  • ജമ്മുകാശ്മീർ സംസ്ഥാനത്തിൻ്റെ തലസ്ഥാന നഗരിയായ ശ്രീനഗർ ഝലം നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. 

  • കാശ്മമീർ താഴ്വരയിലൂടെ ഒഴുകുന്ന ഝലം നദി യുവത്വഘട്ടത്തിലാണെങ്കിൽപോലും വക്രവലയങ്ങൾ രൂപപ്പെടുത്തുന്നു.

  • ജമ്മുഡൂൺ, പതാൻകോട്ട് ഡൂൺ എന്നിവ കാണപ്പെടുന്നു.


Related Questions:

പീഠഭൂമിയെ കുറിച്ചുള്ള തെറ്റായ പ്രസ്താവന കണ്ടെത്തുക

a)ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്നത് ചോട്ടാനാഗ്പൂർ പീഠഭൂമിയാണ് 

b)ഇന്ത്യയുടെ ഏറ്റവും വലിയ പീഠഭൂമി ഡക്കാൻ പീഠഭൂമിയാണ് 

c)ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ചു ഏറ്റവും താഴ്ന്ന പ്രദേശങ്ങളാണ് പീഠഭൂമികൾ 

d)വിന്ധ്യ  ആരവല്ലി നിരകൾക്കിടയിൽ ഉള്ള പീഠഭൂമിയാണ്  മാൽവാ  പീഠഭൂമി 

 

The Eastern Ghats form the eastern boundary of which region?
ഭൗമോപരിതല സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയെ എത്ര ഭൂപ്രകൃതി വിഭാഗങ്ങൾ ആയി തരം തിരിച്ചിരിക്കുന്നു ?
The Punjab Himalayas are geographically situated between which two major rivers?

താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിച്ചു താഴെ നൽകിയിരിക്കുന്ന കോഡുകൾ ഉപയോഗിച്ച് ശരിയായ ഉത്തരം തെരഞ്ഞെടുക്കുക .

  1. ബാബർ ട്രാക് ഒരു കല്ല് കൊണ്ട് പതിച്ച മേഖലയാണ് .
  2. ഭംഗർ പുതിയ അലൂവിയത്തെ പ്രധിനിതീകരിക്കുന്നു .
  3. ഖദ്ധ്ർ പഴയ അലൂവിയത്തെ പ്രദിനീതികരിക്കുന്നു .
  4. ടെറായി അമിതമായി നനവുള്ള ഒരു മേഖലയാണ് .

കോഡുകൾ :