പ്ലവക്ഷമ ബലം:
-
ഒരു വസ്തു ദ്രവത്തിൽ ഭാഗികമായോ പൂർണ്ണമായോ മുങ്ങിയിരിക്കുമ്പോൾ, ആ ദ്രവം വസ്തുവിൽ പ്രയോഗിക്കുന്ന ബലമാണ് പ്ലവക്ഷമ ബലം.
-
ഒരു വസ്തുവിന് ജലത്തിൽ അനുഭവപ്പെടുന്ന ഭാരക്കുറവാണ് ആ വസ്തുവിന്റെ പ്ലവക്ഷമബലമെന്നും നിരവചിക്കാം.
ഒരു ദ്രവത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വസ്തുവിൽ അനുഭവപ്പെടുന്ന രണ്ടു ബലങ്ങളാണ്:
1. വസ്തുവിന്റെ ഭാരം (താഴേക്ക് അനുഭവപ്പെടുന്നത്)
2. വസ്തുവിന്മേലുള്ള പ്ലവക്ഷമബലം (മുകളിലേക്ക് അനുഭവപ്പെടുന്ന)
പ്ലവക്ഷമ ബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ:
- ദ്രാവകത്തിന്റെ സാന്ദ്രത
- വസ്തുവിന്റെ വ്യാപ്തം
(വസ്തുവിന്റെ ഭാരം പ്ലവക്ഷമ ബലത്തെ ആശ്രയിക്കുന്നില്ല.)
Note:
ജലം, മണ്ണെണ്ണ, ഉപ്പ് വെള്ളം എന്നിവയിൽ കല്ലിന് കൂടുതൽ പ്ലവക്ഷമബലം അനുഭവപ്പെടുന്നത്, ഉപ്പ് ലായനിയിലാണ്.
കാരണം, തന്നിരിക്കുന്നവയിൽ, ഏറ്റവും കൂടുതൽ സാന്ദ്രതയുള്ള ദ്രാവകം ഉപ്പ് ലയനിക്കാണ്.
ദ്രാവകത്തിന്റെ സാന്ദ്രത:
- മണ്ണെണ്ണ : 775-840 kg/ m3
- ജലം : 1000 kg/ m3
- ഉപ്പ് ലായനി : 1025 kg/ m3