Challenger App

No.1 PSC Learning App

1M+ Downloads
ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്നതിനായി ഹൈഡ്രോഗ്രാഫിക്സ് സർവ്വേ വകുപ്പ് ഡിജിറ്റൽ സർവ്വകലാശാലയുടെ സഹായത്തോടെ തയ്യാറാക്കിയ സോഫ്റ്റ്വെയർ ഏതാണ് ?

Aഇ ജലനയന

Bജലനേത്ര

Cജല നയന

Dജല വഹ്നി

Answer:

B. ജലനേത്ര

Read Explanation:

ജലനേത്ര

  • സംസ്ഥാനത്തെ കടൽ , ഉൾക്കടൽ, നദികൾ, കായൽ, പുഴകൾ, അണക്കെട്ടുകൾ, റിസർവോയർ, ഉൾനാടൻ ജലാശയങ്ങൾ, ചെറു അരുവികൾ, കുളങ്ങൾ ഉൾപ്പെടെയുള്ള ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം ഇതിൽ ലഭ്യമാണ് 
  • സംസ്ഥാനത്തെ 70% ത്തോളം ജലാശയങ്ങളുടെ വിവിധ കാലഘട്ടങ്ങളിൽ നടത്തിയ സർവ്വെയും  ഈ പോർട്ടിൽ ലഭ്യമാണ്.
  • സംസ്ഥാന ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജല നേത്ര വെബ് അധിഷ്ഠിത സോഫ്റ്റ്വെയറിന് നേതൃത്വം നൽകിയത് കേരള ഡിജിറ്റൽ സർവകലാശാലയാണ്.
  • ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം ഡിജിറ്റൽ യൂണിവേഴ്‌സിറ്റി സ്റ്റാർട്ടപ്പ് മിഷൻ വഴി ഒരു കോടി രൂപ ചിലവിൽ വികസിപ്പിച്ച പദ്ധതിയാണ് ജലനേത്ര.
  • ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം ജലാശയങ്ങളെ സംബന്ധിച്ച് ഇത്തരം സമഗ്രമായ വിവരങ്ങൾ ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്യുന്നത്.

Related Questions:

കുടുംബശ്രീയുടെ "കേരള ചിക്കൻ" വഴി വിൽപന നടത്തുന്ന മൂല്യവർധിത ഉൽപ്പന്നങ്ങൾ വാഹനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?

താഴെ പറയുന്നതിൽ ഗവേർണസ് നൗവിന്റെ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ അവാർഡ് നേടിയ കേരള സർക്കാർ പദ്ധതികൾ ഏതൊക്കെയാണ് ?

  1. ഇ – സഞ്ജീവനി
  2. ആർദ്രം മിഷൻ
  3. ജീവദായിനി
  4. കാരുണ്യ ബനവലന്റ് ഫണ്ട്
    ജലസുരക്ഷയും , സംരക്ഷണവും മുൻനിർത്തി ജലസ്രോതസുകളുടെ വീണ്ടെടുപ്പിനായി ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പദ്ധതി ഏതാണ് ?
    വ്യാജ കമ്പനികളുടെയും ആക്രി, സ്റ്റീൽ വ്യാപാര സ്ഥാപനങ്ങളുടെയും മറവിൽ നടക്കുന്ന GST വെട്ടിപ്പ് തടയുന്നതിനായി കേരളത്തിൽ നടത്തിയ പരിശോധന ?
    കേരള സാമൂഹിക സുരക്ഷ മിഷൻ കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും താമസിക്കുന്ന 65 വയസ്സിനു മുകളിൽ പ്രായമുള്ള വയോജനങ്ങൾക്കു നല്കുന്ന ആരോഗ്യ സാമൂഹിക പരിരക്ഷ ?