App Logo

No.1 PSC Learning App

1M+ Downloads
ജല സംഭരണിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഹരപ്പൻ പ്രദേശം ഏതാണ് ?

Aഷോർട്ടുഗായ്

Bലോഥൽ

Cധൊളാവിര

Dചാൻഹുദാരോ

Answer:

C. ധൊളാവിര

Read Explanation:

ഹാരപ്പൻ സംസ്കാരം:

  • ഹാരപ്പൻ സംസ്കാരത്തിന്റെ കാലഘട്ടമായി കണക്കാക്കുന്നത്, ബി.സി.ഇ. 2700 മുതൽ ബി.സി.ഇ 1700 വരെയാണ്.

  • ഹാരപ്പൻ സംസ്കാരത്തിന്റെ ഉപജ്ഞാതാക്കളായി കരുതപ്പെടുന്നത് ദ്രാവിഡർ ആണ്.

  • സിന്ധുനദീതട സംസ്കാരത്തിന്റെ മറ്റൊരു പേര്, ഹാരപ്പൻ സംസ്കാരം എന്നാണ്

ധോളാവീര:

  • ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ കണ്ടെത്തിയ സിന്ധുനദീതട സംസ്കാര കേന്ദ്രമാണ്, ധോളാവീര.

  • കണ്ടെത്തിയത് JP ജോഷി (1960).

  • ഉത്തരായനരേഖയിൽ സ്ഥിതി ചെയ്യുന്ന സിന്ധു നദീതട സംസ്കാര കേന്ദ്രമാണ്, ധോളാവീര.

  • ഒരു ദ്വീപിൽ സ്ഥിതി ചെയ്യുന്ന സിന്ധുനദീതട കേന്ദ്രമാണ്, ധോളാവീര.

  • സിന്ധു നദീതട സംസ്കാരങ്ങളിൽ അവസാനം കണ്ടെത്തിയ നഗരങ്ങളിൽ ഒന്നാണ് ധോളവീര

ധോളാവീര – ചില സവിശേഷതകൾ:

  • ഹാരപ്പൻ ലിപിയിൽ എഴുതിയ ഒരു ചൂണ്ടുപലക (Signboard) കണ്ടെത്തിയ കേന്ദ്രമാണ്, ധോളാവീര.

  • ഏകീകൃത ജലസേചന സൗകര്യമുണ്ടായിരുന്ന ഒരു പ്രധാന നഗരമായിരുന്നു, ധോളാവീര.

  • നഗരത്തെ ചുറ്റി കോട്ടകളും, ഗേറ്റ് സംവിധാനവും, സുരക്ഷാ സംവിധാനവുമുണ്ടായിരുന്ന സിന്ധു നദീതട സംസ്കാര കേന്ദ്രമാണ്, ധോളാവീര.


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ് ? 

  1. സിന്ധു നദീതട സംസ്കാരത്തെ സുമേറിയൻ ജനത വിളിച്ചിരുന്ന പേരാണ് - മെലൂഹ സംസ്കാരം  
  2. സിന്ധു നദീതട നിവാസികൾ ചെമ്പ് ഉപയോഗിച്ചുണ്ടാക്കിയ ആയുധങ്ങളും , ഗൃഹോപകരണങ്ങളും ധാരാളമായി ഉപയോഗിച്ചിരുന്നതിനാൽ താമ്രശില സംസ്കാരം എന്നും അറിയപ്പെടുന്നു 
  3. ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവ് എന്ന് വിളിക്കുന്നത് -  അലക്‌സാണ്ടർ കണ്ണിങ്ഹാം 
  4. സിന്ധു നദീതട സംസ്കാരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് - അലക്‌സാണ്ടർ കണ്ണിങ്ഹാം 
താഴെപ്പറയുന്നതിൽ ഹാരപ്പ ഏത് നദീ തീരത്താണ് സ്ഥിതി ചെയ്തിരുന്നത് ?
The statue of a dancing girl excavated from:
The main occupation of the people of Indus - valley civilization was :
Where was the Harappan Dockyard discovered?