ജവഹർ റോസ്ഗാർ യോജന ആരംഭിച്ച പ്രധാനമന്ത്രി ആര്?
Aഇന്ദിരാഗാന്ധി
Bമൊറാർജി ദേശായി
Cലാൽ ബഹദൂർ ശാസ്ത്രി
Dരാജീവ് ഗാന്ധി
Answer:
D. രാജീവ് ഗാന്ധി
Read Explanation:
-
1989 ഏപ്രിലില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയാണ് ജവാഹര്‍ തൊഴില്‍ദാന പരിപാടി (ജവഹർ റോസ്ഗാർ യോജന) ആരംഭിച്ചത്. അതുവരെ നിലവിലുണ്ടായിരുന്ന ദേശീയ ഗ്രാമീണ തൊഴില്‍ദാന പരിപാടി (NREP), ഗ്രാമീണ ഭൂരഹിത തൊഴില്‍ ഭദ്രതാ പരിപാടി (RLEGP) എന്നിവയെ ഈ പദ്ധതിയില്‍ ലയിപ്പിച്ചു.
-
തൊഴില്‍ രഹിതരായ ഗ്രാമീണര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പരിപാടിയുടെ പ്രധാന ഉദ്ദേശ്യം. അതിനുതകുന്ന അടിസ്ഥാന സൗകര്യങ്ങളും ആസ്തികളും മെച്ചപ്പെടുത്തുകയും തന്മൂലം ഗ്രാമീണരുടെ പൊതു ജീവിതനിലവാരം ഉയര്‍ത്തുകയുമാണ് മറ്റുദ്ദേശ്യങ്ങള്‍.
-
പദ്ധതികളുടെ ചെലവ് 80:20 എന്ന അനുപാതത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വഹിച്ചിരുന്നു.
-
ഈ പദ്ധതി 1999 ഏപ്രിൽ 1ന് ജവാഹര്‍ ഗ്രാമ സമൃദ്ധി യോജനയിൽ (JGSY) ലയിച്ചു.