Challenger App

No.1 PSC Learning App

1M+ Downloads

ജസ്റ്റിസ് രജീന്ദർ സിംഗ് സർക്കാരിയായുടെ നേതൃത്വത്തിലുള്ള സർക്കാരിയ കമ്മീഷനിൽ മറ്റ് രണ്ട് അംഗങ്ങൾ ആരായിരുന്നു ?

  1. ബി .ശിവരാമൻ
  2. ഡോ .എസ് .ആർ സെൻ
  3. കെ .കുഞ്ഞാമൻ
  4. ജസ്റ്റിസ് ജെ .പാട്ടീൽ

    Aഇവയൊന്നുമല്ല

    Bi, ii എന്നിവ

    Cഎല്ലാം

    Di, iv

    Answer:

    B. i, ii എന്നിവ

    Read Explanation:

    സർക്കാരിയ കമ്മീഷൻ 

    • 1983ലാണ് ജസ്റ്റിസ് രജീന്ദർ സിംഗ് സർക്കാരിയായുടെ നേതൃത്വത്തിലുള്ള ഇന്ത്യാ ഗവൺമെന്റ് സർക്കാരിയ കമ്മീഷൻ രൂപീകരിച്ചത്.
    • കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തിനെ കുറിച്ച് പഠിക്കുക എന്നതായിരുന്നു കമ്മിഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. 
    • 1987-ൽ സർക്കാരിയ കമ്മീഷൻ  അതിന്റെ ആദ്യ റിപ്പോർട്ട് സമർപ്പിച്ചു, അതിൽ 247 ശുപാർശകൾ ഉൾപ്പെടുന്നു.

    കമ്മീഷന്റെ പ്രധാന ശുപാർശകൾ ഇനി പറയുന്നവയായിരുന്നു :

    • കേന്ദ്രത്തിന്റെ അധികാരം കുറയ്ക്കുക എന്ന ആശയം കമ്മീഷൻ കർശനമായി നിരസിച്ചു. അഖണ്ഡതയും ദേശീയ ഐക്യവും നിലനിർത്തുന്നതിന് ശക്തമായ ഒരു കേന്ദ്രം അനിവാര്യമാണെന്ന് അതിൽ പ്രസ്താവിച്ചു.
    • പൊതുസേവനത്തിൽ താല്പര്യവും, പരിചയമുള്ളവരെ മാത്രം നിയമിക്കാൻ സർക്കറിയ കമ്മീഷൻ ശുപാർശ ചെയ്തു.
    • കേന്ദ്ര സർക്കാരിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് മതിയായ സാമ്പത്തിക സ്രോതസ്സുകൾ ഉണ്ടായിരിക്കണം.
    • സംസ്ഥാനങ്ങൾക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഒരു സ്ഥിരം അന്തർസംസ്ഥാന കൗൺസിൽ രൂപീകരിക്കാൻ നിർദ്ദേശിച്ചു.
    • ഹൈക്കോടതി ജഡ്ജിമാരെ അവരുടെ താൽപ്പര്യം കൂടി കണക്കിലെടുക്കാതെ സ്ഥലം മാറ്റാൻ പാടില്ല എന്നും നിർദ്ദേശം നൽകി.

    Related Questions:

    ഒരു സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ (CEO) സംബന്ധിച്ച ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:

    1. സിഇഒയെ സംസ്ഥാന സർക്കാരാണ് നിയമിക്കുന്നത്.

    2. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മേൽനോട്ടത്തിലാണ് സിഇഒ പ്രവർത്തിക്കുന്നത്.

    3. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ സിഇഒയ്ക്ക് അധികാരമുണ്ട്.

    അഴിമതി തടയുന്നതിന് "സെൻട്രൽ വിജിലൻസ് കമ്മീഷൻ " എന്ന സ്ഥാപനം രൂപം കൊണ്ടവർഷം ?

    ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സണെ താഴെ പറയുന്ന ഏതു സാഹചര്യങ്ങളിലാണ് കേന്ദ്ര സർക്കാറിന് നീക്കം ചെയ്യുവാൻ സാധിക്കുക ?

    1. ചുമതലകൾ നിർവ്വഹിക്കുവാൻ വിസമ്മതിക്കുന്ന സാഹചര്യങ്ങളിൽ
    2. ചുമതലകൾ നിർവ്വഹിക്കുവാൻ പ്രാപ്തിയില്ലാത്ത സാഹചര്യങ്ങളിൽ
    3. അവിമുക്ത നിർദ്ധനനാകുന്ന സാഹചര്യങ്ങളിൽ
    4. കമ്മീഷന്റെ ഏതെങ്കിലും യോഗങ്ങളിൽ പങ്കെടുക്കാതെയിരുന്നാൽ
      Who was the first chairperson of the National Commission for Women ?
      ബ്രിട്ടീഷ് ഇന്ത്യയിലാദ്യമായി നിയമ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം ?