ജി.എസ്.ടി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ചരക്കു സേവന നികുതി ഇന്ത്യയിൽ നടപ്പിലാക്കിയത് എന്നു മുതൽ?
A2015 ജൂൺ 1
B2017 ജൂൺ 1
C2014 നവംബർ 1
D2017 ജൂലൈ 1
Answer:
D. 2017 ജൂലൈ 1
Read Explanation:
ജി. എസ്. ടി.
- ദേശീയ- സംസ്ഥാന തലങ്ങളിലായി നിലവിലുള്ള വിവിധതരം പരോക്ഷ നികുതികൾക്ക് പകരം ദേശീയ തലത്തിൽ ഏർപ്പെടുത്തിയ ഏകീകൃതവും പരോക്ഷവുമായ മൂല്യവർദ്ധന നികുതിയാണ് ജി എസ് ടി അഥവാ ചരക്ക് സേവന നികുതി.
- ജി എസ് ടി യുടെ പൂർണ രൂപം ഗൂഡസ് ആന്റ് സർവീസസ് ടാക്സ് .
- ജി എസ് ടി ബില്ല് പ്രസിഡൻറ് ഒപ്പ് വെച്ചത് 2016 സെപ്റ്റംബർ 8
- ഭേദഗതി : 101 ആം ഭരണഘടന ഭേദഗതി
- ജി എസ് ടി ഉദ്ഘാടനം ചെയ്തത് പ്രണബ് മുഖർജി & നരേന്ദ്ര മോദി.
- ജി എസ് ടി യുടെ ആപ്തവാക്യം; '' വൺ നേഷൻ, വൺ ടാക്സ്, വൺ മാർക്കറ്റ്.
- ജി എസ് ടി ബില്ല് ആദ്യം പാസ്സാക്കിയ സംസ്ഥാനം ; ആസ്സാം.
- രണ്ടാമത്തെ സംസ്ഥാനം; ബീഹാർ.
- 16 മത്തെ സംസ്ഥാനം : ഒഡീഷ.
- ജി എസ് ടി ഡേ; 2018 ജൂലൈ 1
- ജി എസ് ടി ബ്രാൻഡ് അംബാസസിഡര് : അമിതാഭ് ബച്ചൻ.
- ജി എസ് ടി യിൽ നിന്ന് ഒഴിവാക്കിയ ഉല്പ്പന്നങ്ങൾ; മദ്യം , പെട്രോൾ ഉല്പ്പന്നങ്ങൾ
- ജി. എസ്ടി ഭവൻ; തിരുവനന്തപുരം
- ജി എസ് ടി ആർട്ടിക്കിൾ ; 246A
- ജി എസ് ടി കൌൺസിൽ ആർട്ടിക്കിൾ; 279 A
- ലോകത്തിലെ ആദ്യ ജി എസ് ടി കാൽക്കുലേറ്റർ പുറത്തിറക്കിയ കമ്പനി; ''CASIO INDIA''