Challenger App

No.1 PSC Learning App

1M+ Downloads
ജീവികളെ തിരിച്ചറിഞ്ഞ് സമാനതകളുടെയും വ്യത്യാസങ്ങളുടെയും അടിസ്ഥാനത്തിൽ തരംതിരിക്കുകയും ശാസ്ത്രീയമായി പേരുനൽകുകയും ചെയ്യുന്ന ശാസ്ത്ര ശാഖയാണ് ?

Aടാക്സോണമി

Bഫൈലോജെനെറ്റിക്സ്

Cപാലിയൻ്റോളജി

Dസിസ്റ്റമാറ്റിക്സ്

Answer:

A. ടാക്സോണമി

Read Explanation:

വർഗീകരണശാസ്ത്രം (Taxonomy)

  • ജീവികളെ തിരിച്ചറിഞ്ഞ് സമാനതകളുടെയും വ്യത്യാസങ്ങളുടെയും അടിസ്ഥാന ത്തിൽ തരംതിരിക്കുകയും ശാസ്ത്രീയമായി പേരുനൽകുകയും ചെയ്യുന്ന ശാസ്ത്ര ശാഖയാണ് വർഗീകരണശാസ്ത്രം.
  • വർഗീകരണത്തിനായി ജീവികളുടെ സ്വഭാവ സവിശേഷതകൾ, ബാഹ്യഘടന, ആന്തരഘടന, ജനിതകഘടന, പരിണാമചരിത്രം എന്നിവയെല്ലാം പഠനവിധേയമാക്കേണ്ടതുണ്ട്.
  • ഈ പഠനത്തിലൂടെ വിവിധ ജീവിവിഭാഗങ്ങൾ തമ്മിലുള്ള ബന്ധം തിരിച്ചറിയുന്നു.
  • വിവിധ ഭൗമമേഖലക ളിലെ സസ്യ-ജന്തുജാലങ്ങളെക്കുറിച്ച് പൊതുധാരണ ലഭിക്കാനും സഹായിക്കുന്നു.
  • കൂടാതെ, ലളിതഘടനയുള്ളവയിൽനിന്നു സങ്കീർണഘടനയുള്ള ജീവികൾ രൂപപ്പെടുന്ന പരിണാമഘട്ടങ്ങൾ വിശദീകരിക്കാൻ സഹായകമായ തെളിവുകളും വർഗീകരണശാസ്ത്രം നൽകുന്നു.

Related Questions:

18000 ലധികം സസ്യങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള ജോൺ റേയുടെ പുസ്തകം ?
ജീവികൾക്ക് ശാസ്ത്രീയ നാമം നൽകുന്ന ദ്വിനാമ പദ്ധതി ആവിഷ്ക്കരിച്ചത് ആരാണ് ?
സ്വാഭാവിക ലൈംഗിക പ്രജനനത്തിലൂടെ പ്രത്യുല്പാദന ശേഷിയുള്ള സന്താനങ്ങളെ സൃഷ്ട്ടിക്കാൻ കഴിവുള്ള ജീവികളുടെ ഗണമാണ് :
'ഹോർത്തുസ് മലബാറിക്കസ്' എത്ര വാല്യങ്ങളായാണ്‌ പുറത്തിറങ്ങിയത് ?
ദ്വിനാമപദ്ധതി ആവിഷ്കരിച്ചതിന്റെ പ്രാഥമിക ലക്ഷ്യം എന്താണ് ?