App Logo

No.1 PSC Learning App

1M+ Downloads
ജെയിംസ് വാട്സണും, ഫ്രാൻസിസ് ക്രിക്കും DNA യുടെ ചുറ്റുഗോവണി മാതൃക അവതരിപ്പിച്ചതിന് നോബേൽ സമ്മാനം കിട്ടിയ വർഷം ഏത് ?

A1953

B1962

C1965

D1968

Answer:

B. 1962

Read Explanation:

DNA യുടെ ചുറ്റുഗോവണി മാതൃക

  • ജയിംസ് വാട്‌സൺ, ഫ്രാൻസിസ് ക്രിക്ക് എന്നീ ശാസ്ത്രജ്ഞർ 1953 ൽ DNA യുടെ ചുറ്റുഗോവണി മാതൃക അവതരിപ്പിച്ചു.
  • ഈ മാതൃക ശാസ്ത്രലോകത്തു വലിയ സ്വീകാര്യത നേടുകയും 1962 ൽ അവർക്ക് നോബൽ സമ്മാനം ലഭിക്കുകയും ചെയ്തു.
  • ചുറ്റു ഗോവണി മാതൃക പ്രകാരം DNA തന്മാത്ര രണ്ട് ഇഴകൾ ചേർന്നതാണ്.
  • പഞ്ചസാരയും ഫോസ്‌ഫേറ്റും ചേർന്നുള്ള രണ്ട് നെടിയ ഇഴകളും നൈട്രജൻ ബേസുകൾ ചേർന്നുള്ള പടികളുമുള്ള ഘടനയാണ് നിർദേശിക്കപ്പെട്ടത്

Related Questions:

പാരമ്പര്യപ്രേഷണ പഠനങ്ങളിലൂടെ ഒരു സ്വാഭാവത്തെ നിയന്ത്രിക്കാൻ ഒരു ജോഡി ഘടകങ്ങളുണ്ടാകുമെന്ന് വിശദദ്ദീകരിച്ച ശാസ്ത്രജ്ഞനാര് ?
ത്വക്കിനെ എണ്ണമയമുള്ളതും വെള്ളം പറ്റിപിടിക്കാത്തതും ആകുന്ന സെബം ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി ഏതാണ് ?
RNAയുടെ പൂർണരൂപമെന്ത് ?
DNA യുടെ പൂർണരൂപമെന്ത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ജീവികളുടെ ജനിതകഘടനയില്‍ പെട്ടെന്നുണ്ടാകുന്നതും അടുത്ത തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുമായ മാറ്റങ്ങള്‍ ഉല്‍പരിവര്‍ത്തനം (മ്യൂട്ടേഷന്‍) എന്ന പേരിൽ അറിയപ്പെടുന്നു.

2.ഡി.എന്‍.എ യുടെ ഇരട്ടിക്കലില്‍ ഉണ്ടാകുന്ന തകരാറ്, ചില പ്രത്യേക രാസവസ്തുക്കള്‍, വികിരണങ്ങള്‍ എന്നിവയെല്ലാം ഉൽപരിവർത്തനത്തിന് കാരണമാകുന്നു