ഭൂമിയിൽ വസിക്കുന്ന വൈവിധ്യമാർന്ന മുഴുവൻ ജീവസമൂഹങ്ങളും അവയുടെ ആവാസവ്യവസ്ഥകളും ചേരുന്നതാണ് ജൈവവൈവിധ്യം.
ജൈവവൈവിധ്യത്തിൽ ആവാസവ്യവസ്ഥകളുടെ വൈവിധ്യം (Ecosystem diversity), സ്പീഷിസുകളുടെ വൈവിധ്യം (Species diversity), ജനിതകവൈവിധ്യം (Genetic diversity) എന്നീ തലങ്ങൾ ഉൾപ്പെടും.
ജീവമണ്ഡലത്തിലെ ജൈവ സമ്പന്നത സൂചിപ്പിക്കുന്ന ഈ പദം ആദ്യമായി ഉപയോഗിച്ചത് 1985ൽ വാൾട്ടർ ജി. റോസൻ എന്ന ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞനാണ്