യു-ബോട്ട് യുദ്ധവും,ആർഎംഎസ് ലുസിറ്റാനിയയും
- യു-ബോട്ട് യുദ്ധം,അറ്റ്ലാൻ്റിക് യുദ്ധം എന്നും അറിയപ്പെടുന്നു
- ഒന്നാം ലോകമഹായുദ്ധസമയത്ത് ജർമ്മൻ അന്തർവാഹിനികളും (യു-ബോട്ടുകൾ) സഖ്യകക്ഷികളുടെ കപ്പലുകളും തമ്മിലുള്ള ഒരു നാവിക സംഘട്ടനമായിരുന്നു ഇത്
- 1915-ൽ അന്തർവാഹിനികൾ ഉപയോഗിച്ച് ജർമ്മനി ബ്രിട്ടീഷ് പാസഞ്ചർ ലൈനറായിരുന്ന ആർഎംഎസ് ലുസിറ്റാനിയ എന്ന കപ്പലിനെ മുക്കി
- ഈ സംഭവം അമേരിക്കക്കാരുൾപ്പെടെ 1,000-ലധികം സാധാരണക്കാരുടെ മരണത്തിന് കാരണമായി
- ഇതോടെ ജർമ്മനിയും അമേരിക്കയും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു വന്നു
- 1917 ഏപ്രിലിൽ അമേരിക്ക ഒന്നാം ലോകമഹായുദ്ധത്തിൽ രംഗപ്രവേശം ചെയ്തു
- ഇത് ആത്യന്തികമായി ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനിയുടെ പരാജയത്തിന് കാരണമാവുകയും ചെയ്തു.