Challenger App

No.1 PSC Learning App

1M+ Downloads
ജർമ്മൻ ഭാഷയിലെ 'ട്രഡൻ' (Traden) എന്ന പദത്തിനർത്ഥം :

Aചുഴലിക്കാറ്റ്

Bഒരേ ദിശയിൽ വീശുന്ന കാറ്റുകൾ

Cമാറി വീശുന്ന കാറ്റുകൾ

Dതാപനില വ്യത്യാസം മൂലം ഉണ്ടാകുന്ന കാറ്റ്

Answer:

B. ഒരേ ദിശയിൽ വീശുന്ന കാറ്റുകൾ

Read Explanation:

ആഗോളവാതങ്ങൾ / സ്ഥിരവാതങ്ങളിൽ ഉൾപ്പെടുന്ന കാറ്റുകൾ :

  • വാണിജ്യവാതങ്ങൾ (Trade winds)

  • പശ്ചിമവാതങ്ങൾ (Westerlies)

  • ധ്രുവീയവാതങ്ങൾ (Polar winds)

വാണിജ്യവാതങ്ങൾ (Trade Winds)

  • ഉഷ്ണമേഖലയിലെ ആഗോളവാതം.

  • ഭൂമധ്യരേഖയ്ക്ക് ഇരുവശവും 30° ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്ന് ഭൂമധ്യരേഖാ ന്യൂനമർദ്ദ മേഖലയിലേക്കു വീശുന്ന കാറ്റുകൾ

  • നിശ്ചിത ദിശയിൽ സ്ഥിരമായി വീശുന്ന ഈ കാറ്റുകൾ വ്യാപാരത്തിനായി പായ്‌കപ്പലിൽ യാത്ര ചെയ്തിരുന്ന വ്യാപാരികൾക്ക് സഹായകമായിരുന്നതിനാലാണ് ഇവ വാണിജ്യവാതങ്ങൾ എന്നറിയപ്പെടുന്നത്.

  • ജർമ്മൻ ഭാഷയിലെ 'ട്രഡൻ' (Traden) എന്ന പദത്തിനർത്ഥം - ഒരേ ദിശയിൽ വീശുന്ന കാറ്റുകൾ

  • 30° വടക്ക് അക്ഷാംശങ്ങളിൽ നിന്ന് ഭൂമധ്യരേഖയിലേക്കു വീശുന്നത് - വടക്ക് കിഴക്കൻ വാണിജ്യവാത (North East Trade wind).

  • 30° തെക്ക് അക്ഷാംശങ്ങളിൽ നിന്ന് ഭൂമധ്യരേഖയിലേക്കു  വീശുന്നത് - തെക്ക് കിഴക്കൻ വാണിജ്യവാതം (South East Trade wind).

അന്തർ ഉഷ്ണമേഖലാ സംക്രമണമേഖല (ITCZ - Intertropical Convergence Zone)

  • രണ്ട് അർദ്ധഗോളങ്ങളിൽ നിന്നും ഭൂമധ്യരേഖയിലേക്ക് വീശുന്ന വാണിജ്യ വാതങ്ങൾ കൂടിച്ചേരുന്ന ഭാഗം അന്തർ ഉഷ്ണമേഖലാ സംക്രമണമേഖല (ITCZ - Intertropical Convergence Zone)

  • ഇന്റർട്രോപിക്കൽ കൺവർജൻസ് സോണുകൾ കാണപ്പെടുന്ന മേഖല ഡോൾഡ്രം മേഖല (Doldrums)

  • ഉഷ്ണമേഖലാ മരുഭൂമികൾ വൻകരകളുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്നതിന് കാരണം സമുദ്രങ്ങളിൽ നിന്നും നീരാവി വഹിച്ചുകൊണ്ടു വരുന്ന വാണിജ്യവാതങ്ങൾ വൻകരകളുടെ കിഴക്കുഭാഗത്ത് മഴ പെയ്യിക്കുന്നു. 

  • പടിഞ്ഞാറോട്ട് പോകുന്തോറും വായുവിലെ നീരാവി നഷ്‌ടപ്പെടുന്നതിനാൽ വൻകരകളുടെ പടിഞ്ഞാറു ഭാഗങ്ങളിൽ മഴ ലഭിക്കാതെ പോകുന്നു.


Related Questions:

ആഫ്രിക്കയിലെ സഹാറ മരുഭൂമിയിൽ നിന്ന് പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക് വീശുന്ന വരണ്ടകാറ്റ് :

അസ്ഥിരവാതങ്ങൾക്ക് ഉദാഹരണം തിരഞ്ഞെടുക്കുക :

  1. ചക്രവാതം
  2. വാണിജ്യവാതം
  3. പശ്ചിമവാതം
  4. പ്രതിചക്രവാതം
    അറബിക്കടലിൽ രൂപം കൊണ്ട് കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും കാരണമായ ' ടൗട്ടേ ' ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം ?
    കേരളത്തിൽ തെക്ക്-പടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്ന മാസങ്ങൾ ?
    ദക്ഷിണാർദ്ധഗോളത്തിൽ 45° അക്ഷാംശത്തിനും 55° അക്ഷാംശത്തിനും ഇടയ്ക്കു വീശുന്ന പശ്ചിമവാതങ്ങൾ അറിയപ്പെടുന്നത് ഏതു പേരിലാണ് ?