ടെക്നീഷിയം മൂലകത്തിന്റെ അറ്റോമിക നമ്പർ
A45
B41
C43
D46
Answer:
C. 43
Read Explanation:
ട്രാൻസറേനിയം മൂലകങ്ങൾ:
കണ്ടുപിടിക്കപ്പെട്ടിട്ടുള്ള 118 മൂലകങ്ങളെ, ആധുനിക പീരിയോഡിക് ടേബിളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഇവയിൽ അറ്റോമിക നമ്പർ 1 മുതൽ 92 വരെയുള്ള മൂലകങ്ങളിൽ, ടെക്നീഷിയം (അറ്റോമിക നമ്പർ 43), പ്രൊമിത്തിയം (അറ്റോമിക നമ്പർ 61) എന്നിവ ഒഴികെയുള്ളവ പ്രകൃതിയിൽ കാണപ്പെടുന്നവയാണ്.
അറ്റോമിക നമ്പർ 92-ന് ശേഷമുള്ള മൂലകങ്ങൾ കൃത്രിമമായി നിർമിക്കപ്പെടുന്നവയാണ്.
കൃത്രിമ മൂലകങ്ങൾ സ്ഥിരത കുറഞ്ഞവയും, റേഡിയോആക്ടീവ് സ്വഭാവം പ്രദർശിപ്പിക്കുന്നവയുമാണ്.
അറ്റോമിക നമ്പർ 92 ആയ യുറേനിയത്തിനു ശേഷം വരുന്ന മൂലകങ്ങൾ, ട്രാൻസ്യുറേനിയം മൂലകങ്ങൾ എന്നറിയപ്പെടുന്നു.