Challenger App

No.1 PSC Learning App

1M+ Downloads
'ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ' എന്ന പുസ്തകത്തിന്റെ രചയിതാവ് ?

Aവില്യം ലോഗൻ

Bനാഗം അയ്യ

Cസി. അച്യുതമേനോൻ

Dശ്രീധരമേനോൻ

Answer:

B. നാഗം അയ്യ

Read Explanation:

ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ

  • തിരുവിതാംകൂർ രാജാവിന്റെ കല്പന പ്രകാരം എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത  പ്രസിദ്ധീകരണമായിരുന്നു ട്രാവൻകൂർ സ്റ്റേറ്റ് മാന്വൽ.
  • തിരുവിതാംകൂറിൽ ദിവാൻ പേഷ്കാരായി പ്രവർത്തിച്ചിരുന്ന വി.നാഗം അയ്യയാണ് ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ എഴുതിയത്.
  • തിരുവിതാംകൂറിന്റെ പൗരാണികതയെ കൂടാതെ , സ്ഥലത്തിന്റെ വിവിധ സവിശേഷതകളെയും പ്രതിപാദിക്കുന്ന ബൃഹത്തായ ഗ്രന്ഥമാണ് ട്രാവൻകൂർ സ്റ്റേറ്റ് മാന്വൽ.
  • തിരുവിതാംകൂറിന്റെ ഭൗതിക സവിശേഷതകൾ, ഭൂമിശാസ്ത്രം, കാലാവസ്ഥ, മഴ, , സസ്യജന്തുജാലങ്ങൾ, പുരാവസ്തുശാസ്ത്രം എന്നിവയെക്കുറിച്ചുള്ള വിശദമായ പഠനവും പരിശോധനയും ഈ ഗ്രന്ഥത്തിൽ ലഭ്യമാണ്.

Related Questions:

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട മഹദ് വ്യക്തി
"പ്രത്യക്ഷ രക്ഷാ ദൈവസഭ" എന്ന പരിഷ്ക്കരണ പ്രസ്ഥാനം ആരംഭിച്ചത് ?
മലയാളി മെമ്മോറിയലിനു നേതൃത്വം കൊടുത്തതാര് ?

വി ടി യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

A) ''ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കും'' എന്നഭിപ്രായപ്പെട്ടു 

B) "എന്റെ സഹോദരീ സഹോദരന്മാരെ കരിങ്കലിനെ കല്ലായിതന്നെ കരുതുക. മനുഷ്യനെ മനുഷ്യനായും" എന്നു പ്രസ്താവിച്ചു.

സി.എം.ഐ (കാർമ്മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌) എന്ന ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവ സന്യാസി സംഘം രൂപീകരിച്ചത് ആരാണ് ?