Challenger App

No.1 PSC Learning App

1M+ Downloads
ഡക്കാൻ പീഠഭൂമിയുടെ വടക്കുപടിഞ്ഞാറുഭാഗം ഏത് ലാവാ ശിലകളാൽ നിർമ്മിതമാണ് ?

Aഗ്രാനൈറ്റ്

Bജിപ്സം

Cഗ്രാഫൈറ്റ്

Dബസാൾട്ട്

Answer:

D. ബസാൾട്ട്

Read Explanation:

ഡെക്കാൻ ട്രാപ്പ് മേഖല

  • ഡക്കാൻ പീഠഭൂമിയുടെ വടക്കുപടിഞ്ഞാറുഭാഗം ബസാൾട്ട് എന്ന ലാവാ ശിലകളാൽ നിർമ്മിതമാണ്. 

  • ഈ മേഖലയെ 'ഡക്കാൻട്രാപ്പ്' എന്നുവിളിക്കുന്നു. 

  • ബസാൾട്ട് ശിലയ്ക്ക് അപക്ഷയം സംഭവിച്ച് രൂപംകൊള്ളുന്ന കറുത്ത മണ്ണാണ് ഈ മേഖലയുടെ സവിശേഷത. 

  • 'റിഗർമണ്ണ് (Regur Soil) എന്നറിയപ്പെടുന്ന ഫലപുഷ്ഠിയും ജലസംഭരണശേഷിയുമുളള ഈ മണ്ണ് വേനലിലും കാർഷികവിളകൾക്ക് സംരക്ഷണമേകുന്നു. 

  • പരുത്തിക്കൃഷിക്ക് ഏറെ പ്രയോജനപ്രദമായതിനാൽ ഈ മണ്ണിന് 'കറുത്ത പരുത്തിമണ്ണ്' എന്നും പേരുണ്ട്. 

  • ചുണ്ണാമ്പ്, ഇരുമ്പ്, മഗ്നീഷ്യം, അലുമിനിയം തുടങ്ങിയ ധാതുലവണങ്ങൾ റിഗർമണ്ണിന്റെ പ്രത്യേകതയാണ്.

  • ഡെക്കാൺ ട്രാപ് മേഖലയിലെ പ്രധാന ശിലാ വിഭാഗം ആഗ്നേയശിലയാണ്.

  • ഡെക്കാൺ പീഠഭൂമിയിലെ പ്രധാന മണ്ണിനമാണ് കറുത്ത മണ്ണ്.

  • ഡക്കാൻ പീഠഭൂമിയിലുൾപ്പെടുന്ന പ്രധാന മലനിരകളാണ്, ജവാദികുന്നുകൾ (TN), പാൽകൊണ്ട് നിര (Andra), നല്ലമല കുന്നുകൾ (Andra), മഹേന്ദ്രഗിരി കുന്നുകൾ (Odisha) തുടങ്ങിയവ. 

  • പശ്ചിമഘട്ടവും പൂർവ്വഘട്ടവും നീലഗിരികുന്നുകളിൽ സന്ധിക്കുന്നു.


Related Questions:

പശ്ചിമ ഘട്ടം പൂർവ്വഘട്ടവുമായി ചേരുന്നത് എവിടെ വച്ചാണ് ?

ഉപദ്വീപീയ പീഠഭൂമിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. നദീ സമതലങ്ങളിൽ നിന്നും 150 മീറ്റർ മുതൽ 600-900 മീറ്റർ വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഉപദ്വീപീയപീഠഭൂമി ക്രമരഹിതമായ ത്രികോണ ആകൃതിയിലുള്ള ഭൂഭാഗമാണ്. 
  2. പടിഞ്ഞാറ് പശ്ചിമഘട്ടവും കിഴക്ക് പൂർവഘട്ടവും അതിരുകളായുളള ഉപദ്വീപീയ പീഠഭൂമി ഉത്തരേന്ത്യൻസമതലത്തിന് തെക്കായി സ്ഥിതി ചെയ്യുന്നു. 
  3. 16 ലക്ഷം ചതുരശ്രകിലോമീറ്ററോളം വിസ്തൃതിയുള്ള ഭൂവിഭാഗം.
  4. ഷില്ലോങ്, കർബി അങ്ലോങ് പീഠഭൂമി എന്നിവ ഉപദ്വീപിയ പീഠഭുമിയുടെ  വടക്കു കിഴക്കേ തുടർച്ചയായി കാണപ്പെടുന്നു.
    The Shillong and Karbi-Anglong Plateau are extensions of the Peninsular Plateau located in which direction?

    Consider the following statements.

    1. The northeastern parts of India are separated by the Malda fault in west Bengal from the Chotanagpur Plateau.

    2. Karbi Anglong and Meghalaya Plateau are the extension of Peninsular Plateau of India.

    3. Peninsular Plateau is one of the recent and most unstable landmass of India.

    Which of the above statements is/are correct?

    The UNESCO,included the western ghats into World Heritage Site list in?