ഡാർജിലിങ്-സിക്കിം ഹിമാലയ പ്രദേശത്തിൻ്റെ ഉയർന്ന ഭാഗങ്ങളിൽ അധിവസിക്കുന്ന ഗോത്രവർഗം ?
Aഗഡിവാള
Bഭുയാൻ
Cവാർളി
Dലെപ്ച
Answer:
D. ലെപ്ച
Read Explanation:
ഡാർജിലിങ്-സിക്കിം ഹിമാലയം
പടിഞ്ഞാറ് നേപ്പാൾ ഹിമാലയവും കിഴക്ക് ഭൂട്ടാൻ ഹിമാലയവും അതിരിടുന്ന ഡാർജിലിങ് സിക്കിം ഹിമാലയം താരതമ്യേന വിസ്തൃതി കുറഞ്ഞതെങ്കിലും ഹിമാലയത്തിന്റെ പ്രധാനമായ ഒരു ഭാഗമാണ്.
ദ്രുതഗതിയിലൊഴുകുന്ന നദികളാൽ അറിയപ്പെടുന്ന ഈ പ്രദേശത്തിൽ കാഞ്ചൻ ജംഗ (കാഞ്ചനഗിരി) പോലുള്ള ഉയരമേറിയ കൊടുമുടികളും ആഴമേറിയ താഴ്വരകളുമുണ്ട്.
ഈ പ്രദേശത്തിൻ്റെ ഉയർന്ന ഭാഗങ്ങളിൽ 'ലെപ്ച' ഗോത്രവർഗക്കാരാണ് കൂടുതലായും അധിവസിക്കുന്നത്.
ബ്രിട്ടീഷുകാർ ഇവിടെ തേയില തോട്ടങ്ങൾ സ്ഥാപിച്ചു.
സിവാലിക്കിന് പകരം ഇവിടെ ദ്വാർ സ്തരങ്ങളാണ് (Duar formation) പ്രധാനം.