Challenger App

No.1 PSC Learning App

1M+ Downloads
ഡാർജിലിങ്-സിക്കിം ഹിമാലയ പ്രദേശത്തിൻ്റെ ഉയർന്ന ഭാഗങ്ങളിൽ അധിവസിക്കുന്ന ഗോത്രവർഗം ?

Aഗഡിവാള

Bഭുയാൻ

Cവാർളി

Dലെപ്ച

Answer:

D. ലെപ്ച

Read Explanation:

ഡാർജിലിങ്-സിക്കിം ഹിമാലയം 

  • പടിഞ്ഞാറ് നേപ്പാൾ ഹിമാലയവും കിഴക്ക് ഭൂട്ടാൻ ഹിമാലയവും അതിരിടുന്ന ഡാർജിലിങ് സിക്കിം ഹിമാലയം താരതമ്യേന വിസ്തൃതി കുറഞ്ഞതെങ്കിലും ഹിമാലയത്തിന്റെ പ്രധാനമായ ഒരു ഭാഗമാണ്. 

  • ദ്രുതഗതിയിലൊഴുകുന്ന നദികളാൽ അറിയപ്പെടുന്ന ഈ പ്രദേശത്തിൽ കാഞ്ചൻ ജംഗ (കാഞ്ചനഗിരി) പോലുള്ള ഉയരമേറിയ കൊടുമുടികളും ആഴമേറിയ താഴ്വരകളുമുണ്ട്. 

  • ഈ പ്രദേശത്തിൻ്റെ ഉയർന്ന ഭാഗങ്ങളിൽ 'ലെപ്ച' ഗോത്രവർഗക്കാരാണ് കൂടുതലായും അധിവസിക്കുന്നത്. 

  • ബ്രിട്ടീഷുകാർ ഇവിടെ തേയില തോട്ടങ്ങൾ സ്ഥാപിച്ചു. 

  • സിവാലിക്കിന് പകരം ഇവിടെ ദ്വാർ സ്തരങ്ങളാണ് (Duar formation) പ്രധാനം. 

  • Duar - flood plain


Related Questions:

According to the Physiography of India,the land forms are mainly classified into?
The Velikonda Range is a structural part of :
Which among the following plateaus in India lie between Aravali & Vindhya region?

താഴെതന്നിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. ഉഷ്ണമേഖലാപ്രദേശങ്ങളിൽ ജൈവവൈവിധ്യം കൂടുതലായി കാണപ്പെടാനുള്ള കാരണങ്ങൾ ഏതെല്ലാം?

  1. കൂടുതൽ സൂര്യപ്രകാശത്തിന്റെ ലഭ്യത
  2. കൂടുതൽ മഴയുടെ ലഭ്യത
  3. സ്ഥിരമായ കാലാവസ്ഥ
  4. കൂടുതൽ ശുദ്ധവായുവിൻ്റെ ലഭ്യത

    പടിഞ്ഞാറൻ തീരസമതലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ?

    1. താരതമ്യേന വീതി കുറവ്.
    2. ബംഗാൾ ഉൾക്കടലിനും പൂർവ്വഘട്ടത്തിനുമിടൽ സ്ഥിതി ചെയ്യുന്നു
    3. റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരി വരെ നീളുന്നു.
    4. വീതി താരതമ്യേന കൂടുതൽ