Challenger App

No.1 PSC Learning App

1M+ Downloads
ഡെക്കാൺ ട്രാപ് മേഖലയിലെ പ്രധാന ശിലാ വിഭാഗം ?

Aആഗ്നേയശില

Bഅവസാദശില

Cരൂപാന്തരശില

Dകായാന്തരിതശില

Answer:

A. ആഗ്നേയശില

Read Explanation:

ഡെക്കാൻ ട്രാപ്പ് മേഖല

  • ഡക്കാൻ പീഠഭൂമിയുടെ വടക്കുപടിഞ്ഞാറുഭാഗം ബസാൾട്ട് എന്ന ലാവാ ശിലകളാൽ നിർമ്മിതമാണ്. 

  • ഈ മേഖലയെ 'ഡക്കാൻട്രാപ്പ്' എന്നുവിളിക്കുന്നു. 

  • ബസാൾട്ട് ശിലയ്ക്ക് അപക്ഷയം സംഭവിച്ച് രൂപംകൊള്ളുന്ന കറുത്ത മണ്ണാണ് ഈ മേഖലയുടെ സവിശേഷത. 

  • 'റിഗർമണ്ണ് (Regur Soil) എന്നറിയപ്പെടുന്ന ഫലപുഷ്ഠിയും ജലസംഭരണശേഷിയുമുളള ഈ മണ്ണ് വേനലിലും കാർഷികവിളകൾക്ക് സംരക്ഷണമേകുന്നു. 

  • പരുത്തിക്കൃഷിക്ക് ഏറെ പ്രയോജനപ്രദമായതിനാൽ ഈ മണ്ണിന് 'കറുത്ത പരുത്തിമണ്ണ്' എന്നും പേരുണ്ട്. 

  • ചുണ്ണാമ്പ്, ഇരുമ്പ്, മഗ്നീഷ്യം, അലുമിനിയം തുടങ്ങിയ ധാതുലവണങ്ങൾ റിഗർമണ്ണിന്റെ പ്രത്യേകതയാണ്.

  • ഡെക്കാൺ ട്രാപ് മേഖലയിലെ പ്രധാന ശിലാ വിഭാഗം ആഗ്നേയശിലയാണ്.

  • ഡെക്കാൺ പീഠഭൂമിയിലെ പ്രധാന മണ്ണിനമാണ് കറുത്ത മണ്ണ്.

  • ഡക്കാൻ പീഠഭൂമിയിലുൾപ്പെടുന്ന പ്രധാന മലനിരകളാണ്, ജവാദികുന്നുകൾ (TN), പാൽകൊണ്ട് നിര (Andra), നല്ലമല കുന്നുകൾ (Andra), മഹേന്ദ്രഗിരി കുന്നുകൾ (Odisha) തുടങ്ങിയവ. 

  • പശ്ചിമഘട്ടവും പൂർവ്വഘട്ടവും നീലഗിരികുന്നുകളിൽ സന്ധിക്കുന്നു.


Related Questions:

The Narmada River originates from which mountain range and peak?
Geologically, which of the following physiographic divisions of India is supposed to be one of the most stable land blocks?
Which of the following statements about the Eastern Ghats are correct?
  1. The Shevaroy and Javadi Hills are part of the Eastern Ghats.

  2. The highest peak in the Eastern Ghats is Anamudi.

  3. The Eastern Ghats are interrupted by rivers draining into the Bay of Bengal.

ഇന്ത്യയിൽ ധാതുവിഭവങ്ങൾ അധികവും കേന്ദ്രീകരിച്ചിരിക്കുന്നത് എത് ഭൂപ്രകൃതി വിഭാഗത്തിലാണ് ?

ഉപദ്വീപീയ പീഠഭൂമിയെ സംബന്ധിച്ച തെറ്റായ പ്രസ്താവന ഏത് ?

  1. ഉയരം കൂടിയ ഭാഗം - മഹാബലേശ്വർ.
  2. ഇതിന്റെ ഭാഗമാണ് ഡക്കാൻ പീഠഭൂമി.
  3. വിന്ധ്യ, സത്പുര, ആരവല്ലി, പശ്ചിമഘട്ടം, പൂർവ്വഘട്ടം എന്നിവ ഇതിന്റെ ഭാഗമാണ്.