Challenger App

No.1 PSC Learning App

1M+ Downloads
തന്റെ താൽപ്പര്യത്തിന് അനുസരണമായി നിയമങ്ങൾ അനുസരിക്കുകയോ ലംഘിക്കുകയോ ചെയ്യുന്ന വ്യക്തി കോൾബർഗിന്റെ സാൻമാർഗിക വികാസഘട്ട സിദ്ധാന്തം അനുസരിച്ച് ഏത് ഘട്ടത്തിൽ ഉൾപ്പെടുന്നു ?

Aഅന്തർ വൈയക്തിക സമന്വയം (Inter Personal Concordance Orientation)

Bശിക്ഷയും അനുസരണയും (Punishment and Obedience Orientation)

Cസാർവജനീന സദാചാരതത്വം (Universal Ethical Principle Orientation)

Dപ്രായോഗിക ആപേക്ഷികത്വം (Instrumental Relativist Orientation)

Answer:

D. പ്രായോഗിക ആപേക്ഷികത്വം (Instrumental Relativist Orientation)

Read Explanation:

കോൾബർഗിൻ്റെ സാന്മാർഗിക വികസന ഘട്ടങ്ങൾ

  • സന്മാര്‍ഗിക വികസനത്തെ മൂന്ന് തലങ്ങളായും ഓരോ തലങ്ങളേയും വീണ്ടും രണ്ട് ഘട്ടങ്ങളായും  കോള്‍ബര്‍ഗ് തിരിച്ചു.
  • ഇത്തരത്തിൽ 6 ഘട്ടങ്ങളിലൂടെ ഒരു വ്യക്തി കടന്നുപോകുമ്പോഴാണ് സാൻമാർഗിക വികസനം സാധ്യമാകുന്നത് എന്നാണ് കോൾബർഗ് നിർദ്ദേശിക്കുന്നത്.

1. പ്രാഗ് യാഥാസ്ഥിത സദാചാര തലം (Preconventional morality stage)

  • ശിക്ഷയും അനുസരണയും
  • പ്രായോഗികമായ ആപേക്ഷികത്വം

2. യാഥാസ്ഥിത സദാചാരതലം (Conventional morality stage)

  • അന്തർ വൈയക്തിക സമന്വയം
  • സാമൂഹിക സുസ്ഥിതി പാലനം

3. യാഥാസ്ഥിതാനന്തര സദാചാര തലം (Post conventional morality stage)

  • സാമൂഹിക വ്യവസ്ഥ, നിയമപരം
  • സാർവ്വജനീന സദാചാര തത്വം

1. പ്രാഗ് യാഥാസ്ഥിത സദാചാര തലം 

  • സമൂഹവുമായി ഇടപെടുന്നതിന് മുൻപുള്ള ഘട്ടം 
  • കീഴ്വഴക്കങ്ങളും ആചാര്യമര്യാദകളും കുട്ടിക്ക് പ്രശ്നമല്ല 
  • അഹം കേന്ദ്രീകൃതം 
  • ഭൗതിക സുഖം 

1. ശിക്ഷയും അനുസരണയും (OBEDIENCE- PUNISHMENT)

  • ദണ്ഡനാനുസരണ ഘട്ടം 
  • അനുസരണ കാട്ടുന്നത് ശിക്ഷ ഒഴിവാക്കാൻ 
  • ശിക്ഷ ലഭിക്കുന്ന പ്രവർത്തികൾ തെറ്റും അധർമ്മവുമായി കരുതുന്നു 
  • വേദന = തെറ്റ്  സുഖം = ശരി

2. പ്രായോഗികമായ ആപേക്ഷികത്വം (INSTRUMENTAL RELATIVISTIC)

  • കൊടുക്കൽ വാങ്ങൽ മനോഭാവം 
  • ബോധിപ്പിക്കൽ 
  • തൻ്റെ താല്പര്യ സംരക്ഷണത്തിന് വേണ്ടി ഓരോരുത്തർക്കും നിയമം അനുസരിക്കുകയോ ലംഖിക്കുകയോ ചെയ്യാം എന്ന് കരുതുന്നു.
  • ന്യായവും നീതിയും ആപേക്ഷികമാണെന്നു കണ്ടു തുടങ്ങുന്നു.

2. യാഥാസ്ഥിത സദാചാരതലം 

  • സമൂഹവുമായി ഇടപെടുന്നു.
  • സമൂഹത്തിലെ ആചാരങ്ങൾ ബാധകം.
  • മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും പ്രവർത്തികൾ ആണ് സൽപ്രവർത്തികൾ എന്ന് കരുതുന്നു.
  • കുടുംബവും സമൂഹവും ഉണ്ടാക്കുന്ന നിയമങ്ങളോട് പ്രതിബദ്ധത ഉണ്ടാകുന്നു.

3. അന്തർ വൈയക്തിക സമന്വയം (INTERPERSONAL CONCORDANCE)

  • ഗുഡ് ബോയ് - നൈസ് ഗേൾ
  • സമൂഹം നല്ലത് പറയുന്നത് ചെയ്യുന്നു
  • തന്നെക്കുറിച്ച് മറ്റുള്ളവർക്ക് അഭിപ്രായം ഉണ്ടാകുന്ന തരത്തിലുള്ള പ്രവർത്തികൾ.
  • പ്രവർത്തികളിൽ ആത്മാർത്ഥത വളരുന്നു.
  • ന്യായ അന്യായങ്ങൾ തീരുമാനിക്കുന്നത്‌ മറ്റുള്ളവർ പറഞ്ഞു കൊടുക്കുന്നതിന്റെ വെളിച്ചത്തിൽ
  • മറ്റുള്ളവർ തന്നെ കുറിച്ച് എന്തു വിചാരിക്കും

4. സാമൂഹിക സുസ്ഥിതി പാലനം (LAW AND ORDER)

  • ക്രമസമാധാനപാലനത്തിലും നന്മ കാണുന്നു
  • ക്രമം, ചിട്ട, അച്ചടക്കം
  • നിയമങ്ങളുടെ സാധ്യതയെ ചോദ്യം ചെയ്യുന്നില്ല
  • നിയമങ്ങളോട് വിധേയത്വം അനുസരണ

3. യാഥാസ്ഥിതാനന്തര സദാചാര തലം

  • സദാചാര മൂല്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നു വിലയിരുത്തുന്നു
  • നിയമങ്ങൾക്ക് അതീതമായ സ്വതന്ത്ര കാഴ്ചപ്പാട്
  • മനസ്സാക്ഷിയുടെ സ്വാധീനം

5. സാമൂഹിക വ്യവസ്ഥ നിയമപരം (SOCIAL CONTRACT)

  • യുക്തിബോധം
  • സമൂഹത്തിന് പ്രയോജനപ്പെടുന്ന നിയമങ്ങളെ മാത്രം മാനിക്കുന്നു
  • എല്ലാ നിയമങ്ങളും ഏകപക്ഷീയമായി അംഗീകരിക്കില്ല
  • നിഷ്പ്രയോജന നിയമങ്ങളെ എതിർക്കുന്നു
  • നിയമങ്ങളെ വ്യക്തിയുടെ അവകാശങ്ങളും സമൂഹത്തിൻറെ നന്മകളും ആയി തട്ടിച്ചുനോക്കുന്നു.

6. സാർവ്വജനീന സദാചാര തത്വം (UNIVERSAL ETHICAL PRINCIPLE)

  • മനഃസാക്ഷിയുടെ സ്വാധീനം വളരെ കൂടുതൽ
  • നീതിക്കും യുക്തിക്കും നിരക്കുന്ന രീതിയിൽ സദാചാരത്തെ നിർവഹിക്കുന്നു.
  • വസുധൈവ കുടുംബകം
  • സ്വന്തമായ മൂല്യ രൂപവൽക്കരണം
  • ന്യായം നീതി സമത്വം തുടങ്ങിയ തത്വങ്ങളുടെ അടിസ്ഥാനത്തിൽ നൈതിക ബോധം ഉണ്ടാവും.
  • ഏതൊരു സംഭവത്തെയും സൂക്ഷ്മമായി വിശകലനം ചെയ്യുന്നു.

Related Questions:

Which is the primary achievement of the sensory motor stage?
രോഗാണുക്കളാൽ മലിനമാകുമെന്ന് ഭയപ്പെടുന്ന ഒരാൾ കൈകൾ ആവർത്തിച്ച് കഴുകുന്നു, അല്ലെങ്കിൽ തന്റെ കുടുംബത്തെ ദ്രോഹിക്കുമെന്ന് ഭയപ്പെടുന്ന ഒരാൾ ചിന്തയെ നിർവീര്യമാക്കാൻ ഒരു പ്രവൃത്തി ഒന്നിലധികം തവണ ആവർത്തിക്കാനുള്ള പ്രേരണകാണിക്കുന്നു - ഇവ ഏതുതരം ഉത്കണ്ഠക്ക് ഉദാഹരണമാണ് ?
കോൾബർഗിൻ്റെ സാന്മാർഗിക വികസന ഘട്ടങ്ങളിൽ എത്ര തലങ്ങൾ ആണ് ഉള്ളത് ?
ചുവടെ കൊടുത്തിട്ടുള്ളവയിൽ സർഗാ ത്മകതയുള്ള കുട്ടിയുടെ സവിശേഷതയാകാൻ ഏറ്റവും കുറവ് സാധ്യതയുള്ളത്.
ചാലക വികാസതത്ത്വ (Principles of motor development) ങ്ങളിൽ പെടാത്തത് ഏത് ?