App Logo

No.1 PSC Learning App

1M+ Downloads
തമിഴിൽ രാമായണം രചിച്ചത് ആര് ?

Aരാമപ്പണിക്കർ

Bകമ്പർ

Cവാൽമീകി

Dഎഴുത്തച്ഛൻ

Answer:

B. കമ്പർ

Read Explanation:

Bhakti Movement

Screenshot 2025-05-01 230724.jpg

  • ദൈവഭക്തിയെ അടിസ്ഥാനമാക്കി മധ്യകാലഘട്ടത്തിൽ ദക്ഷിണേന്ത്യയിൽ രൂപംകൊണ്ട ഭക്തിപ്രസ്ഥാനം കേരളത്തിൽ ഉടലെടുക്കുന്നത് 7, 8 നൂറ്റാണ്ടുകളിലാണ്

  • ഭക്തിപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയത് 15-ാം നൂറ്റാണ്ടു മുതൽ 17-ാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിലാണ്.

  • ദക്ഷിണേന്ത്യയിലെ ഭക്തിപ്രസ്ഥാനത്തിന്റെ വൈഷ്ണവ - ശൈവ ശാഖകൾക്കു നേതൃത്വം നൽകിയത് - ആഴ്വാർമാരും നായനാർമാരും

  • വിഷ്ണുവിനെ ആരാധിക്കുന്ന വിഭാഗം - ആഴ്വാർന്മാർ

  • ശിവനെ ആരാധിക്കുന്ന വിഭാഗം - നായനാർമാർ

  • ആഴ്വാർ - 12 പേർ

  • നായനാർ - 63 പേർ

  • ആഴ്വാർമാരുടെയും നായനാർമാരുടെയും കൂട്ടത്തിൽ ഉണ്ടായിരുന്ന സന്യാസിനിമാർ :-

ആണ്ടാൾ (വൈഷ്ണവ സന്ന്യാസിനി),

കാരയ്ക്കൽ അമ്മയാർ (ശൈവഭക്ത)

  • കേരളീയനായ ആഴ്വാർ - കുലശേഖര ആഴ്വാർ

  • കുലശേഖര ആഴ്വാരുടെ സംസ്കൃത കൃതി - മുകുന്ദമാല

  • 'പെരുമാൾതിരുമൊഴി' രചിക്കാൻ കുലശേഖർ ആഴ്വാർ ഉപയോഗിച്ച ഭാഷ - തമിഴ്

  • തമിഴിൽ രാമായണം രചിച്ചത് - കമ്പർ

  • കമ്പർക്ക് രാമായണം രചിക്കാൻ പ്രചോദനം നൽകിയ കൃതി - പെരുമാൾതിരുമൊഴി

  • ആഴ്വാർ വിഷ്ണുസേവകന്മാരെ ദേവന്മാരായും വിഷ്ണുസേവയെ ജീവിത സാഫല്യമായും പരിഗണിച്ചു.

“അവരുടെ പാദപാംസുക്കൾ ഞാൻ ആദരപൂർവ്വം നെറ്റിയിലണിയുന്നു"

പെരുമാൾ തിരുമൊഴി


Related Questions:

കേരളത്തെ മലബാർ എന്ന് ആദ്യമായി വിശേഷിപ്പിച്ച സഞ്ചാരി?
മധ്യകാല കേരളത്തിൽ താഴ്ന്ന ജാതിക്കാർക്ക് മാത്രം നല്കിയിരുന്ന ശിക്ഷയായിരുന്നു ശരീരത്തിലുടെ ഇരുമ്പുപാര അടിച്ചുകയറ്റി ദിവസങ്ങളോളം മരത്തിൽ കെട്ടിയിട്ട് കൊല്ലുകഎന്നത്. ഈ ശിക്ഷ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് ?

Which of the following are the examples of Salais :

  1. Kanthaloor Salai
  2. Parthivasekharapuram Salai
  3. Vizhinjam Salai
    Who was the Chinese traveller that visited Kerala during the medieval period?
    കുലശേഖര രാജാക്കൻമാരുടെ ഒരു പരമ്പർ AD 800 മുതൽ 1124 വരെ കേരളം ഭരിച്ചിരുന്നു. അവരുടെ തലസ്ഥാനം ഏതായിരുന്നു ?