Challenger App

No.1 PSC Learning App

1M+ Downloads
തമിഴിൽ രാമായണം രചിച്ചത് ആര് ?

Aരാമപ്പണിക്കർ

Bകമ്പർ

Cവാൽമീകി

Dഎഴുത്തച്ഛൻ

Answer:

B. കമ്പർ

Read Explanation:

Bhakti Movement

Screenshot 2025-05-01 230724.jpg

  • ദൈവഭക്തിയെ അടിസ്ഥാനമാക്കി മധ്യകാലഘട്ടത്തിൽ ദക്ഷിണേന്ത്യയിൽ രൂപംകൊണ്ട ഭക്തിപ്രസ്ഥാനം കേരളത്തിൽ ഉടലെടുക്കുന്നത് 7, 8 നൂറ്റാണ്ടുകളിലാണ്

  • ഭക്തിപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയത് 15-ാം നൂറ്റാണ്ടു മുതൽ 17-ാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിലാണ്.

  • ദക്ഷിണേന്ത്യയിലെ ഭക്തിപ്രസ്ഥാനത്തിന്റെ വൈഷ്ണവ - ശൈവ ശാഖകൾക്കു നേതൃത്വം നൽകിയത് - ആഴ്വാർമാരും നായനാർമാരും

  • വിഷ്ണുവിനെ ആരാധിക്കുന്ന വിഭാഗം - ആഴ്വാർന്മാർ

  • ശിവനെ ആരാധിക്കുന്ന വിഭാഗം - നായനാർമാർ

  • ആഴ്വാർ - 12 പേർ

  • നായനാർ - 63 പേർ

  • ആഴ്വാർമാരുടെയും നായനാർമാരുടെയും കൂട്ടത്തിൽ ഉണ്ടായിരുന്ന സന്യാസിനിമാർ :-

ആണ്ടാൾ (വൈഷ്ണവ സന്ന്യാസിനി),

കാരയ്ക്കൽ അമ്മയാർ (ശൈവഭക്ത)

  • കേരളീയനായ ആഴ്വാർ - കുലശേഖര ആഴ്വാർ

  • കുലശേഖര ആഴ്വാരുടെ സംസ്കൃത കൃതി - മുകുന്ദമാല

  • 'പെരുമാൾതിരുമൊഴി' രചിക്കാൻ കുലശേഖർ ആഴ്വാർ ഉപയോഗിച്ച ഭാഷ - തമിഴ്

  • തമിഴിൽ രാമായണം രചിച്ചത് - കമ്പർ

  • കമ്പർക്ക് രാമായണം രചിക്കാൻ പ്രചോദനം നൽകിയ കൃതി - പെരുമാൾതിരുമൊഴി

  • ആഴ്വാർ വിഷ്ണുസേവകന്മാരെ ദേവന്മാരായും വിഷ്ണുസേവയെ ജീവിത സാഫല്യമായും പരിഗണിച്ചു.

“അവരുടെ പാദപാംസുക്കൾ ഞാൻ ആദരപൂർവ്വം നെറ്റിയിലണിയുന്നു"

പെരുമാൾ തിരുമൊഴി


Related Questions:

' ഉദയംപേരൂർ സുന്നഹദോസ് ' എന്ന പ്രസിദ്ധമായ ക്രിസ്തുമത സമ്മേളനം നടന്ന വർഷം ?

കേരള ചരിത്രത്തിലെ പ്രധാന സംഭവങ്ങളെ കാലഗണനാക്രമത്തിലാക്കുക :

( i) കുളച്ചൽ യുദ്ധം

(ii) ആറ്റിങ്ങൽ കലാപം

(iii) ശ്രീരംഗപട്ടണം സന്ധി

(iv) കുണ്ടറ വിളംബരം

കുലശേഖര രാജാക്കൻമാരുടെ ഒരു പരമ്പർ AD 800 മുതൽ 1124 വരെ കേരളം ഭരിച്ചിരുന്നു. അവരുടെ തലസ്ഥാനം ഏതായിരുന്നു ?
കേരളത്തിൽ ശൈവമത പ്രചാരത്തിൽ സുപ്രധാന പങ്കു വഹിച്ച വ്യക്തി :

പതിനൊന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥം ഇന്ത്യയിലെ തന്നെ ഒരു പ്രധാനപ്പെട്ട വംശീയവലീ ചരിതമാണ്‌.

  1. സംഘംകൃതികള്‍
  2. മൂഷകവംശമഹാകാവ്യം
  3. തുഫ്ഫത്തൂല്‍ മുജാഹിദിന്‍
  4. ചിലപ്പതികാരം