App Logo

No.1 PSC Learning App

1M+ Downloads
തമോഗർത്തങ്ങൾക്ക് ആ പേര് നൽകിയത് ആര് ?

Aസ്റ്റീഫൻ ഹോക്കിംഗ്

Bആൽബർട്ട് ഐൻസ്റ്റീൻ

Cജോൺ വീലർ

Dകാൾ സാഗൻ

Answer:

C. ജോൺ വീലർ

Read Explanation:

നക്ഷത്രമരണം

  • നക്ഷത്രങ്ങളുടെ വലുപ്പം അവയുടെ ആയുസ്സ് നിർണ്ണയിക്കുന്ന പ്രധാന ഘടകമാണ്. 

  • വലിയ നക്ഷത്രങ്ങൾക്ക് ആയുസ്സ് കുറവായിരിക്കും, കാരണം അവയുടെ കേന്ദ്രത്തിൽ വളരെയധികം മർദ്ദം ഉണ്ടാകുന്നതിനാൽ നക്ഷത്രങ്ങളിലടങ്ങിയിരിക്കുന്ന ഹൈഡ്രജൻ വേഗത്തിൽ കത്തിത്തീരുന്നു. 

  • ഏറ്റവും വലിയ നക്ഷത്രങ്ങളുടെ ആയുസ്സ് ഒരു മില്യൻ വർഷമാണ്.

  • വെള്ളക്കുള്ളന്മാർ, ചുവപ്പ് ഭീമന്മാർ, തമോഗർത്തങ്ങൾ, ന്യൂട്രോൺ നക്ഷത്രങ്ങൾ എന്നിവയൊക്കെ നക്ഷത്രമരണം സംഭവിച്ചവയാണ്.

തമോഗർത്തങ്ങൾ

  • സൂര്യൻറെ 20 മടങ്ങിലേറെ പിണ്ഡമുള്ള നക്ഷത്രങ്ങൾ അവയുടെ ന്യൂക്ലിയാർ ഇന്ധനം എരിഞ്ഞു തീരുമ്പോൾ പ്രാപിക്കുന്ന അവസ്ഥയാണ് തമോഗർത്തങ്ങൾ (Black Holes).

  • ഉയർന്ന ഗുരുത്വാകർഷണം മൂലം പ്രകാശത്തിന് പോലും പുറത്തുകടക്കാനാകാത്ത മേഖലയാണ് തമോഗർത്തങ്ങൾ.

  • പ്രകാശം പ്രതിഫലിപ്പിക്കുകയോ പുറത്തുവിടുകയോ ചെയ്യാത്തതിനാൽ തമോഗർത്തങ്ങൾ പുറംലോകത്തിന് അദൃശ്യമായിരിക്കും.

  • തമോഗർത്തങ്ങളെ ആദ്യമായി നിർവചിച്ചത് 1939-ൽ റോബർട്ട് ഓപ്പൺ ഹൈമർ ആണ്. 

  • തമോഗർത്തങ്ങൾക്ക് ആ പേര് നൽകിയത് 1969-ൽ ജോൺ വീലർ എന്ന ഭൗതിക ശാസ്ത്രജ്ഞനാണ്.

  • ആദ്യമായി കണ്ടെത്തപ്പെട്ട തമോഗർത്തമാണ് സൈഗ്നസ് (Cygnus).

  • തമോഗർത്തങ്ങളുടെ ഉള്ളറകൾ തേടാൻ ജപ്പാൻ വിക്ഷേപിച്ച ഉപഗ്രഹമാണ് ASTRO - H (Hitomi 2017).

  • തമോഗർത്തങ്ങളെക്കുറിച്ചുള്ള സിദ്ധാന്തങ്ങളിലൂടെ പ്രശസ്‌തനായ ശാസ്ത്രജ്ഞനാണ് സ്റ്റീഫൻ ഹോക്കിൻസ്

  • സ്റ്റീഫൻ ഹോക്കിൻസിൻ്റെ തമോഗർത്ത സിദ്ധാന്തങ്ങൾക്കെതിരെ രംഗത്തുവന്ന ഇന്ത്യൻ ശാസ്ത്രജ്ഞനാണ് ആഭാസ് മിത്ര.


Related Questions:

ബുധന്റെ ഭ്രമണകാലം ?
പരിക്രമണ വേഗത ഏറ്റവും കൂടുതലുള്ള ഗ്രഹം ഏതാണ് ?
സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവതം ?
ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഉപഗ്രഹം ?
Fastest planet :