Challenger App

No.1 PSC Learning App

1M+ Downloads

തറയില്‍ നിന്ന് 50 മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തു 30 മീററര്‍ ഉയരത്തില്‍ എത്തുന്നു. ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സ്ഥിതികോര്‍ജ്ജം മാത്രമേ ഉണ്ടാവുകയുള്ളൂ
  2. ഗതികോര്‍ജ്ജം മാത്രമേ ഉണ്ടാവുകയുള്ളൂ
  3. ഗതികോര്‍ജ്ജവും സ്ഥിതികോര്‍ജ്ജവും ഉണ്ടാവുന്നു
  4. സ്ഥിതികോര്‍ജ്ജം കുറയുന്നു ഗതികോര്‍ജ്ജം കൂടുന്നു
  5. സ്ഥിതികോര്‍ജ്ജം കൂടുന്നു ഗതികോര്‍ജ്ജം കുറയുന്നു

    Aiii, iv ശരി

    Bii, iii ശരി

    Ci, iv ശരി

    Dഎല്ലാം ശരി

    Answer:

    A. iii, iv ശരി

    Read Explanation:

    • വസ്തു 50 മീറ്ററിൽ നിന്ന് താഴോട്ട് വരുംതോറും സ്ഥിതികോർജ്ജം കുറഞ്ഞു വരുന്നു അതേ അളവിൽ തന്നെ ഗതികോർജ്ജം കൂടിവരുന്നു
    • 30 മീറ്റർ ഉയരത്തിൽ എത്തുന്ന സമയത്ത് വസ്തുവിന് ഗതികോർജ്ജവും സ്ഥിതികോർജ്ജവും ഉണ്ടാവുന്നു
    • ശേഷം വസ്തു തറയിലോട്ട് അടുക്കുംതോറും ഗതികോർജത്തിന്റെ അളവ് കൂടിവരുന്നു അതേ അളവിൽ തന്നെ സ്ഥിതികോർജ്ജം കുറഞ്ഞും വരുന്നു .  ഇത് ഒരു ഊർജ്ജസംരക്ഷണ നിയമത്തിന് ഉദാഹരണമായി കണക്കാക്കാവുന്നതാണ്

    Related Questions:

    ചെവിക്കുടയിൽ എത്തുന്ന ശബ്ദതരംഗങ്ങൾ കർണ്ണനാളത്തിലൂടെ കടന്നുപോയി ആദ്യം കമ്പനം ചെയ്യിക്കുന്ന ഭാഗം ഏതാണ്?
    ഒരു പ്രിസത്തിന്റെ അപവർത്തന സൂചിക (refractive index) പ്രകാശത്തിന്റെ തരംഗദൈർഘ്യം കൂടുമ്പോൾ എന്ത് സംഭവിക്കുന്നു?
    നിശ്ചലാവസ്ഥയിലുള്ള ഒരു ദ്രവത്തിൽ ഒരു വസ്തു മുങ്ങിയിരിക്കുമ്പോൾ, ദ്രവം ആ വസ്തുവിൻ്റെ പ്രതലത്തിൽ പ്രയോഗിക്കുന്ന ബലം ഏത് ദിശയിലായിരിക്കും?
    വസ്തുവിന്റെ ഇരുവശങ്ങളിലൊന്നിലേക്കുള്ള പരമാവധ സ്ഥാനാന്തരത്തെയാണ് ...................... എന്നു പറയുന്നത്.

    കോൺവെക്സ് ദർപ്പണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനയേത്?

    1. വലിയ പ്രതിബിംബം ഉണ്ടാക്കാനുള്ള കഴിവ്
    2. വസ്തുക്കളുടെ ചെറിയ പ്രതിബിംബം ലഭിക്കുന്നു , കൂടുതൽ വിസ്തൃതി ദൃശ്യമാകുന്നു
    3. വസ്തുവിന് സമാനമായ പ്രതിബിംബം,ആവർത്തന പ്രതിപതനം
    4. പ്രകാശത്തെ സമാന്തരമായി പ്രതിപതിപ്പിക്കാനുള്ള കഴിവ്