Challenger App

No.1 PSC Learning App

1M+ Downloads
തലയോടിലെ അസ്ഥി നിർമിതമായ അറയ്ക്കുള്ളിൽ (Bony labyrinth) സ്ഥിതി ചെയ്യുന്ന ചെവിയുടെ ഭാഗം?

Aആന്തരകർണം

Bമധ്യകർണം

Cബാഹ്യകർണം

Dഇവയൊന്നുമല്ല

Answer:

A. ആന്തരകർണം

Read Explanation:

  • ആന്തരകർണം സ്ഥിതി ചെയ്യുന്നത് തലയോടിലെ അസ്ഥി നിർമിതമായ അറയ്ക്കുള്ളിലാണ് (Bony labyrinth). 
  • ഈ അസ്ഥി അറയ്ക്കുള്ളിൽ സ്‌തര നിർമിതമായ അറകളും (Membraneous labyrinth) ഉണ്ട്. 
  • സ്‌തര അറയ്ക്കള്ളിൽ എൻഡോലിംഫ് (Endolymph) എന്ന ദ്രവവും സ്‌തര അറയ്ക്കും അസ്ഥി അറയ്ക്കുമിടയിൽ പെരിലിംഫ് (Perilymph) എന്ന ദ്രവവും നിറഞ്ഞിരിക്കുന്നു. 
  • അർദ്ധവൃത്താകാര കുഴലുകൾ, വെസ്റ്റിബ്യൂൾ, കോക്ലിയ എന്നിവയാണ് ആന്തര കർണത്തിൻ്റെ മുഖ്യഭാഗങ്ങൾ.
  • അർധവൃത്താകാര കുഴലുകളും വെസ്റ്റിബ്യൂളും ശരീരതുലനനില പാലിക്കുന്നതിനും കോക്ലിയ കേൾവിക്കും സഹായിക്കുന്നു.

Related Questions:

മസ്തിഷ്കവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ വിലയിരുത്തി,ശരിയായവ കണ്ടെത്തുക:

  1. മസ്തിഷ്കത്തിന്റെ വളർച്ച പൂർത്തിയാകുന്ന പ്രായം- 8 വയസ്സ്
  2. നാഡി വ്യവസ്ഥയുടെ കേന്ദ്രം ഭാഗം
  3. മസ്തിഷ്കത്തെ പൊതിഞ്ഞ് ഒറ്റ സ്‌തരപാളിയുള്ള മെനിഞ്ജസ് (Meninges) എന്ന ആവരണമുണ്ട്
    തലച്ചോറ്, സുഷ്മന എന്നിവയെ പൊതിഞ്ഞു കാണപ്പെടുന്ന മെനിഞ്ചസ് എന്ന ആവരണം എത്ര സ്തരപാളികളോട് കൂടിയതാണ്?
    നാഡീയപ്രേഷകം സ്രവിക്കുന്നത് നാഡീകോശത്തിൻ്റെ ഏത് ഭാഗത്താണ് ?
    സുഷമുനയിൽ നിന്നും എത്ര ജോഡി സുഷ്മനാഡികൾ പുറപ്പെടുന്നു ?

    താഴെ കൊടുത്തിരിക്കുന്നവയിൽ സിംപതറ്റിക് വ്യവസ്ഥയ‍ുടെ പ്രവര്‍ത്തനത്താല്‍ മന്ദീഭവിക്ക‍ുന്നത്‌ ഏതെല്ലാം?

    1.ഉമിനീര്‍ ഉല്പാദനം

    2.ഉദരാശയ പ്രവര്‍ത്തനം

    3.ക‍ുടലിലെ പെരിസ്റ്റാള്‍സിസ്