App Logo

No.1 PSC Learning App

1M+ Downloads
താങ്കളുടെ ക്ലാസ്സിലെ ഒരു കുട്ടി പഠനം സ്വയം വിലയിരുത്തുകയും തുടർ പഠനത്തിനായി അതിനെ വിമർശനാത്മകമായി സമീപിക്കുകയും ചെയ്യുന്നു. ഈ രീതി അറിയപ്പെടുന്നത് ?

Aപഠനം എന്ന വിലയിരുത്തൽ

Bപഠനത്തിനു വേണ്ടിയുള്ള വിലയിരുത്തൽ

Cപഠനത്തിൻറെ വിലയിരുത്തൽ

Dഇതൊന്നുമല്ല

Answer:

A. പഠനം എന്ന വിലയിരുത്തൽ

Read Explanation:

വിലയിരുത്തൽ

  • പഠനബോധന പ്രക്രിയയ്ക്ക് ശേഷം പഠിതാവ് എന്തൊക്കെ പഠന നേട്ടങ്ങൾ കൈവരിച്ചു എന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള മാർഗമാണ് വിലയിരുത്തൽ.
  • പഠിതാവിന്റെ കഴിവ്, മികവ്, പഠന നിലവാരം എന്നിവ വിലയിരുത്തുന്നു

വിലയിരുത്തൽ പ്രക്രിയകൾ

  1. പഠനത്തിനായുള്ള വിലയിരുത്തൽ (Assessment for learning)
  2. വിലയിരുത്തൽ തന്നെ പഠനം (Assessment as learning)
  3. പഠനത്തെ വിലയിരുത്തൽ (Assessment of learning) 

പഠനത്തിനായുള്ള വിലയിരുത്തൽ (Assessment for learning)

  • ക്ലാസ്സ് മുറിയിൽ പഠനം നടക്കുമ്പോൾ അതിന്റെ ഫലപ്രാപ്തിക്കായി വിലയിരുത്തൽ നടത്തുകയും അതിന്റെ അടിസ്ഥാനത്തിലുള്ള അധ്യാപകരുടെ ഇടപെടൽ കുട്ടിയുടെ പഠനത്തെ കാര്യക്ഷമമായി മുന്നോട്ട് നയിക്കാൻ സഹായിക്കുകയും ചെയ്യുന്ന പ്രക്രിയ - പഠനത്തിനായുള്ള വിലയിരുത്തൽ
  • വിലയിരുത്തലിന്റെ അടിസ്ഥാന ഘടകങ്ങൾ - അധ്യാപകർ നൽകുന്ന സഹായങ്ങൾ, ഫീഡ് ബാക്ക്

വിലയിരുത്തൽ തന്നെ പഠനം (Assessment as learning)

  • താൻ ചെയ്ത പ്രവർത്തനങ്ങളെ സ്വയം വിമർശനാത്മകമായി പരിശോധിക്കുമ്പോൾ ഒരു കുട്ടി തന്റെ തന്നെ കഴിവുകളും പരിമിതികളും തിരിച്ചറിയുന്ന പ്രക്രിയയാണ് - വിലയിരുത്തൽ തന്നെ പഠനം
  • സ്വയം വിലയിരുത്തലിലൂടെ നടത്തുന്ന തിരുത്തൽ പ്രക്രിയ കൂടുതൽ എളുപ്പത്തിലുള്ള പഠനത്തിലേക്കു നയിക്കുന്നു. 

പഠനത്തെ വിലയിരുത്തൽ (Assessment of learning) 

  • ഒരു നിശ്ചിത കാലയളവിനുശേഷം കുട്ടിയുടെ പഠനനിലവാരം അളക്കുന്നതിനും പഠനബോധന പ്രക്രിയയിലൂടെ ഓരോ പഠിതാവിനും ഉണ്ടായ മാറ്റം പഠനനിലവാരം എന്നിവ മനസ്സിലാക്കാനും സഹായിക്കുന്നത് - പഠനത്തെ വിലയിരുത്തൽ
  • പഠനത്തെ വിലയിരുത്തൽ പ്രക്രിയയ്ക്ക് ഉദാഹരണം - ടേം വിലയിരുത്തൽ (TE)

Related Questions:

ലേർണിംഗ് കർവുകളിലെ ' കോൺകേവ് കർവുകൾ ' സൂചിപ്പിക്കുന്നത്?
അരുൺ ഒരു മാസമായി സൈക്കിൾ ഓടിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ഇപ്പോഴും അവന് ശരിയായി സൈക്കിൾ ഓടിക്കാൻ കഴിയുന്നില്ല. ഇത് ഏത് പഠന വൈകല്യത്തെ സൂചിപ്പിക്കുന്നു ?
Which type of motivation is associated with activities that are enjoyable or satisfying in themselves?
ഭാഷ ഒരു സാമൂഹിക ഉൽപ്പന്നമാണെന്ന് സിദ്ധാന്തിച്ചത് :
ആദ്യ മനഃശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചത് എവിടെ ?