Challenger App

No.1 PSC Learning App

1M+ Downloads
താദാത്മീകരണ സമായോജന തന്ത്രത്തിന്റെ ഉദാഹരണം തിരിച്ചറിയുക ?

Aതന്നെ അവഹേളിച്ച സഹപാഠിയെ ആക്രമിക്കുന്നു.

Bഅച്ഛൻ വഴക്ക് പറഞ്ഞതിന് അച്ഛനെ ആവശ്യ സമയത്ത് സഹായിക്കാതിരിക്കുക.

Cമാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കാൻ ബാലൻ ശിശുവിനെപ്പോലെ പെരുമാറുന്നു.

Dകുട്ടികൾ സ്പോർട്സ് താരങ്ങളുമായി താദാത്മ്യം നേടുന്നു, അതുവഴി കീർത്തിക്കും അംഗീകാരത്തിനുമുള്ള തങ്ങളുടെ ആഗ്രഹം സാധിക്കുന്നു.

Answer:

D. കുട്ടികൾ സ്പോർട്സ് താരങ്ങളുമായി താദാത്മ്യം നേടുന്നു, അതുവഴി കീർത്തിക്കും അംഗീകാരത്തിനുമുള്ള തങ്ങളുടെ ആഗ്രഹം സാധിക്കുന്നു.

Read Explanation:

താദാത്മീകരണം (IDENTIFICATION)

  • തൻ്റെ പോരായ്മകളിൽ നിന്നും രക്ഷ നേടുന്നതിനായി മറ്റുള്ളവരുടെ വിജയത്തിലും പ്രസിദ്ധിയിലും ഭാഗമാകുകയെന്നതാണ് ഇവിടെ സംഭവിക്കുന്നത്.
  • ഉദാ: കുട്ടികൾ സ്പോർട്സ് താരങ്ങളുമായി താദാത്മ്യം നേടുന്നു, അതുവഴി കീർത്തിക്കും അംഗീകാരത്തിനുമുള്ള തങ്ങളുടെ ആഗ്രഹം സാധിക്കുന്നു. 

Related Questions:

അഭിമുഖം രീതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. വ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി / ഗ്രൂപ്പ് അറിയാതെ നിരീക്ഷിക്കുന്ന രീതി
  2. വ്യവഹാരത്തിന്റെ വിവിധ മാനങ്ങൾ കണ്ടെത്താനും, വ്യക്തമായ ഉത്തരത്തിലേക്കു നയിക്കുന്ന ചോദകചോദ്യങ്ങൾ രൂപപ്പെടുത്താനുമുള്ള ഇന്റർവ്യൂ ചെയ്യുന്നയാളിന്റെ കഴിവിനെ ആശ്രയിച്ചാണ് അഭിമുഖത്തിന്റെ വിജയം.
  3. അഭിമുഖത്തിന്റെ തരങ്ങളിൽ ഒന്നാണ് പരോക്ഷ അഭിമുഖം
  4. വ്യക്തിത്വസ്വഭാവവൈകല്യപഠനത്തിനും ചികിത്സയിലും ഏർപ്പെട്ടിരിക്കുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും പൊതുജനാഭിപ്രായം, വിശ്വാസങ്ങൾ, പൊതുസമൂഹാഭിപ്രായങ്ങൾ എന്നിവയെക്കുറിച്ചു പഠിക്കുന്ന സാമൂഹിക മനശ്ശാസ്ത്രജ്ഞരും ഈ രീതി കൂടുതലായി ഉപയോഗിച്ചു വരുന്നു. 
    ഒരു സാമൂഹ്യ ലേഖത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളാൽ സ്വീകരിക്കപെടുന്നവർ അറിയപ്പെടുന്നത്?
    വ്യക്തിത്വങ്ങളെക്കുറിച്ചുള്ള പഠനത്തിലും ചികിത്സയിലും ഏർപ്പെട്ടിരിക്കുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും, പൊതുജനാഭിപ്രായം, വിശ്വാസങ്ങൾ എന്നിവയെക്കുറിച്ചു പഠിക്കുന്ന സാമൂഹിക മനശാസ്ത്രജ്ഞരും ഉപയോഗിക്കുന്ന രീതി ?
    പാശ്ചാദ്‌ഗമന സമായോജന തന്ത്രം അറിയപ്പെടുന്ന മറ്റൊരു പേരെന്ത് ?
    താഴെപ്പറയുന്നവയിൽ ക്രിയാഗവേഷണത്തിൻറെ പ്രത്യേകതകളായി പരിഗണിക്കാവുന്നത് ?