App Logo

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിട്ടുള്ളതിൽ തോൺഡെക്കിന്റെ സിദ്ധാന്തവുമായി ബന്ധമുള്ളതാണ്

Aപരിപൂർത്തി നിയമം

Bഫലനിയമം

Cസാമീപ്യനിയമം

Dതുടർച്ചാനിയമം

Answer:

B. ഫലനിയമം

Read Explanation:

തോൺഡൈക്കിന്റെ പഠന നിയമങ്ങൾ / പഠന ത്രയം (Trilogy of learning):

  1. സന്നദ്ധതാ നിയമം (Law of Readiness)
  2. ആവർത്തന നിയമം / അഭ്യാസ നിയമം (Law of Exercise)
  3. ഫല നിയമം / പരിണാമ നിയമം (Law of effect)

 

സന്നദ്ധതാ നിയമം (Law of Readiness):

  • ഏതൊരു പ്രവർത്തനത്തിനും സന്നദ്ധത ആവശ്യമാണ്.
  • പഠിതാവ് സന്നദ്ധനായിരിക്കുമ്പോൾ, പ്രവർത്തിച്ചാൽ ഫലം തൃപ്തി ജനകമായിരിക്കും.
  • എന്നാൽ, സന്നദ്ധത ഇല്ലാതെ പ്രവർത്തിക്കുന്നതും, സന്നദ്ധനായിരിക്കുമ്പോൾ പ്രവർത്തിക്കാതിരിക്കുന്നതും, അസ്വാസ്ഥ്യ ജനകമായിരിക്കും.
  • ഇതാണ് സന്നദ്ധതാ നിയമത്തിൽ പരാമർശിക്കുന്നത്.

 

ആവർത്തന നിയമം / അഭ്യാസ നിയമം (Law of Exercise):

  • ഒരു സന്ദർഭവും, അതിനോടുള്ള പ്രതികരണവും ആവർത്തിക്കുന്നതിനനുസരിച്ച്, SR ബന്ധം ദൃഢമാകുന്നു.
  • അതായത് അഭ്യാസം കൊണ്ട്, നൈപുണികൾ വികസിക്കുകയും, അഭ്യസിക്കാതിരുന്നാൽ, ക്ഷയിക്കുകയും ചെയ്യുന്നു.

 

ഫലനിയമം /പരിണാമ നിയമം (Law of Effect):

  • ഒരു പ്രവർത്തനത്തിന്റെ ഫലം തൃപ്തികരവും, സന്തോഷദായകവുമായിരുന്നാൽ, വീണ്ടും പ്രവർത്തിയിലേർപ്പെടാൻ അത് വ്യക്തിയെ പ്രേരിപ്പിക്കും.
  • S-R ബന്ധത്തിന്റെ ശക്തി കൂടുന്നതും, കുറയുന്നതും അവയുടെ അനന്തര ഫലങ്ങളെ ആശ്രയിച്ചിരിക്കും.

 

ഫലനിയമം രണ്ട് തരം:

  1. പ്രയോഗ നിയമം (Law of Use): പരിശീലനം കൊണ്ട് S-R ബന്ധത്തിലുണ്ടാകുന്ന ശക്തി
  2. പ്രയോഗരാഹിത്യ നിയമം (Law of Disuse): പരിശീലനത്തിന്റെ അഭാവത്തിൽ S-R ബന്ധത്തിലുണ്ടാകുന്ന ശക്തിക്കുറവ്. 

 


Related Questions:

At which level does an individual prioritize societal rules and laws?
പഠനത്തിൽ വ്യക്തിനിർമിതിവാദത്തിനും സാമൂഹിക നിർമ്മിതിവാദത്തിനും പ്രാധാന്യം നൽകിയ വിദ്യാഭ്യാസ ചിന്തകൻ?
സ്കിന്നർ തൻറെ പരീക്ഷണങ്ങൾ പ്രധാനമായും നടത്തിയത്?
Which of the following condition is essential for creativity
What type of disability affects a child's ability to hear and communicate?