Challenger App

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയില്‍ പഠനവൈകല്യത്തില്‍ പെടുന്നതേത് ?

Aആലേഖന വൈകല്യം

Bസ്വഭാവ വൈകല്യം

Cഉദ്വേഗവൈകല്യം

Dഉച്ചാരണ വൈകല്യം

Answer:

A. ആലേഖന വൈകല്യം

Read Explanation:

പഠന വൈകല്യം (Learning Disability)

അടിസ്ഥാന മാനസിക പ്രക്രിയയിൽ സംഭവിക്കുന്ന ചില പ്രശ്‌നങ്ങൾ കാരണം പഠനവുമായി ബന്ധപ്പെട്ട ആശയങ്ങൾ ഉൾകൊള്ളാനും പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പ്രകടനങ്ങൾ നടത്താനും കുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് പഠന വൈകല്യങ്ങൾ.

  • പഠന വൈകല്യത്തിൻ്റെ കാരണങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു
    1. ശരീരപരവും  ജൈവശാസ്ത്രപരവുമായ കാരണങ്ങൾ 
    2. പാരമ്പര്യവും ജനിതകവുമായ കാരണങ്ങൾ 
    3. പാരിസ്ഥിതിക ഘടകങ്ങളുമായി ബന്ധപ്പെട്ട കാരണങ്ങൾ
  • വിവിധതരം പഠന വൈകല്യങ്ങൾ
    1. ഡിസ്ലെക്‌സിയ  (വായനാ വൈകല്യം)
    2. ഡിസ്ഗ്രാഫിയ (എഴുത്തിലെ വൈകല്യം)
    3.  ഡിസ്‌കാൽകുലിയ (കണക്കിലെ വൈകല്യം)
    4. ഡിസ്പ്രാക്സിയ (പേശികൾ ഏകോപിപ്പിക്കുന്നതിലുള്ള വൈകല്യം)
    5. ഡിസ്‌നോമിയ (പേരുകൾ ഉപയോഗിക്കുന്നതിനുള്ള വൈകല്യം)
    6. അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്‌റ്റിവിറ്റി ഡിസോർഡർ ADHD  (ശ്രദ്ധാ വൈകല്യം)

എഴുത്തിലെ  വൈകല്യം / ആലേഖന വൈകല്യം (ഡിസ്ഗ്രാഫിയ) :-

  •  എഴുത്തു ഭാഷയിലുള്ള വൈകല്യങ്ങൾ കൈയക്ഷരത്തിലും ആശയരൂപീകരണത്തിലുമൊക്കെ നിഴലിക്കാറുണ്ട്. എഴുത്തിലൂടെയുള്ള ആശയപ്രകാശനത്തെ ബാധിക്കുന്ന വൈകല്യങ്ങൾക്ക് പൊതുവായി പറയുന്ന പേരാണ് ഡിസ്ഗ്രാഫിയ
  • ഇത്തരം വൈകല്യമുള്ള കുട്ടികൾ എഴുതുവാൻ വൈഷ്യമം കാണിക്കും.
  • മോശമായ കൈയക്ഷരം, തുടര്‍ച്ചയായ അക്ഷരത്തെറ്റുകള്‍, സാമ്യമുള്ള ചില അക്ഷരങ്ങള്‍ തമ്മില്‍ മാറിപ്പോവുക (ഉദാ: പ, വ- ഇംഗ്ലീഷ് ചെറിയ അക്ഷരത്തിനു പകരം വലിയ അക്ഷരം എഴുതുക, മറിച്ചും അക്ഷരങ്ങള്‍ എഴുതുക), വരികൾക്കിടയിലെ അകലം തെറ്റുക, വിരാമചിഹ്നങ്ങൾ ഇടാതിരിക്കുക, ദീർഘം, വള്ളി തുടങ്ങിയവ വിട്ടുപോകുക  എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

 

 


Related Questions:

പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളെ അപഗ്രഥിച്ചു മനസിലാക്കാൻ കഴിയാതെ വരുന്നത് ഏതുതരം പഠന വൈകല്യമാണ് ?
സർഗ്ഗാത്മകതയുടെ പ്രത്യേകതയെല്ലാത്തത് ?
Abraham Maslow's Hierarchy of Needs is a psychological theory that explains --------------
A lesson can be introduced in the class by:
താഴെപ്പറയുന്നവയിൽ സഹവർത്തിത പഠനത്തിന്റെ പ്രത്യേകതകൾ ഏതൊക്കെ ?