Challenger App

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്ത പ്രസ്താവന/പ്രസ്താവനകൾ ഏതൊക്കെ ?

  1. കുട്ടനാടിനെ ലോവർകുട്ടനാട്, അപ്പർകുട്ടനാട്, വടക്കൻ കുട്ടനാട് എന്നിങ്ങനെ 3 വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു
  2. വിശാഖപട്ടണത്ത് സ്റ്റീൽപ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത് ശ്രീമതി ഇന്ദിരാഗാന്ധിയാണ്.
  3. പശ്ചിമഘട്ടത്തിന്റെ വടക്കേ അറ്റത്താണ് അഗസ്ത്യമല ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്നത്
  4. പെരിയാർ നദിയുടെ തീരത്തുള്ള ചെറുതുരുത്തിയിലാണ് കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്

    Aiv മാത്രം തെറ്റ്

    Bi, iv തെറ്റ്

    Cഎല്ലാം തെറ്റ്

    Diii, iv തെറ്റ്

    Answer:

    D. iii, iv തെറ്റ്

    Read Explanation:

    • കൃഷിഭൂമിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും, നെൽകൃഷി ചെയ്യുന്ന രീതികളും, ജലലഭ്യതയും അടിസ്ഥാനമാക്കി കുട്ടനാടിനെ പ്രധാനമായും മൂന്ന് മേഖലകളായി തരംതിരിച്ചിരിക്കുന്നു:

    • അപ്പർ കുട്ടനാട് (Upper Kuttanad)

    • ലോവർ കുട്ടനാട് (Lower Kuttanad)

    • വടക്കൻ കുട്ടനാട് (Northern Kuttanad/North Kuttanad)

    • വിശാഖപട്ടണത്ത് (വിശാഖ് സ്റ്റീൽ പ്ലാന്റ് / രാഷ്ട്രീയ ഇസ്പാത് നിഗം ​​ലിമിറ്റഡ് - RINL) സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധിയാണ്.

    • പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1970 ഏപ്രിൽ 17-ന് പാർലമെൻ്റിലാണ് ഈ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

    • 1971 ജനുവരി 20-ന് അവർ പ്ലാൻ്റിൻ്റെ തറക്കല്ലിടുകയും ചെയ്തു

    അഗസ്ത്യമല ബയോസ്ഫിയർ റിസർവ് 

    • കേരളത്തിലും തമിഴ്‌നാടിലുമായി പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു സംരക്ഷിത പ്രദേശമാണ് അഗസ്ത്യമല ബയോസ്ഫിയർ റിസർവ്.

    • 2001-ൽ സ്ഥാപിതമായ ഇത് അഗസ്ത്യ മല ഉൾപ്പെടുന്ന  ഏകദേശം 3,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ്.

    • അഗസ്ത്യമല ബയോസ്ഫിയർ റിസർവ് 2016 ൽ യുനെസ്കോ വേൾഡ് നെറ്റ്‌വർക്ക് ഓഫ് ബയോസ്ഫിയർ റിസർവിന്റെ ഭാഗമായി.

    കേരള കലാമണ്ഡലം

    • കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്‌ - തൃശ്ശൂരിൽ ഭാരതപ്പുഴയുടെ തീരത്ത് വള്ളത്തോള്‍ നഗറിൽ (ചെറുതുരുത്തി)

    • കേരള കലാമണ്ഡലം സ്ഥാപിച്ച വ്യക്തികള്‍ - വള്ളത്തോള്‍ നാരായണമേനോന്‍, മണക്കുളം മുകുന്ദരാജ

    • കേരള കലാമണ്ഡലം സ്ഥാപക സെക്രട്ടറി - മണക്കുളം മുകുന്ദരാജ (1930-1940)

    • കേരളാ കലാമണ്ഡലം ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്ത വര്‍ഷം- 1927

    • കലാമണ്ഡലം ഒദ്യോഗികമായി ഉദ്ഘാടനം ചെയ്തത്‌ എന്ന്‌ - 1930 നവംബര്‍ 9

    • കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം - ചെറുതുരുത്തി

    • കേരള സര്‍ക്കാര്‍ കലാമണ്ഡലത്തിന്‌ അക്കാദമി ഓഫ്‌ ആര്‍ട്സ്‌ എന്ന അംഗീകാരം നല്‍കിയ വര്‍ഷം -1957

    • കേരള കലാമണ്ഡലത്തിന്റെ ഭരണം കേരള സർക്കാർ ഏറ്റെടുത്ത വർഷം -1957

    • കലാമണ്ഡലത്തിന്‌ കല്പിത സര്‍വകലാശാല പദവി ലഭിച്ച വര്‍ഷം - 2007

    • കലാമണ്ഡലത്തിന്‌ യൂണിവേഴ്സിറ്റി ഗ്രാന്റ്‌ കമ്മീഷന്‍ A കാറ്റഗറി പദവി നല്‍കിയ വര്‍ഷം - 2010

    • വിവിധ കലകളെപറ്റി പൊതുജനങ്ങള്‍ക്ക്‌ മനസ്സിലാക്കുന്നതിനായി 'ഗുരുവിനൊപ്പം ഒരു ദിവസം എന്ന പരിപാടി' നടത്തുന്ന സ്ഥാപനം.


    Related Questions:

    അടുത്തിടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ യോടുള്ള ആദരസൂചകമായി പേരു നൽകിയ കേരളത്തിലെ ആഴക്കടലിൽ നിന്ന് കണ്ടെത്തിയ ജീവി ഏത് ?
    Which of the following police stations is located on the Kerala-Tamil Nadu border?
    കേരളത്തിൽ മറൈൻ ഇക്കോ സിറ്റി സ്ഥാപിക്കുന്നത് ഏത് ജില്ലയിലാണ് ?
    അടുത്തിടെ പശ്ചിമഘട്ടത്തിൽ തിരുവനന്തപുരം അഗസ്ത്യമലയിൽ നിന്ന് കണ്ടെത്തിയ വംശനാശ ഭീഷണി നേരിടുന്ന വൃക്ഷം ഏത് ?
    ഏത് പാരിസ്ഥിതിക ആശയമാണ് നീലഗിരി തഹ്റൂം പശ്ചിമഘട്ടത്തിലെ അതിന്റെ ആവസവ്യവസ്ഥയും തമ്മിലുള്ള പ്രതിപ്രവർത്തനത്തെ വിവരിക്കുന്നത്, അവിടെ അതിന്റെ മേച്ചിൽ ശീലങ്ങൾ സസ്യജാലങ്ങളുടെയും മൊത്തത്തിലുള്ള ആവാസവ്യവസ്ഥയുടെയും ചലനാത്മകതയെ സ്വാധീനിക്കുന്നു?