App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നതിൽ ജപ്പാനിൽ രൂപപ്പെട്ട മതം

Aബഹായി

Bതാവോയിസം

Cസ്വരാസ്ട്രിയൻ

Dഷിന്റോ

Answer:

D. ഷിന്റോ

Read Explanation:

  • ഏകദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു മതമാണ് ബഹായി. പത്തൊമ്പതാം നൂറ്റാണ്ടിൽ പേർഷ്യയിൽ സ്ഥാപിക്കപ്പെട്ട ഈ മതത്തിന്റെ സ്ഥാപകൻ ബഹാവുള്ള ആണ്. 
  • അതിപ്രാചീനമായ ഒരു ചൈനീസ് ദാർശനിക പ്രസ്ഥാനവും മതവുമാണ്  താവോയിസം.ലാവോസി ആണ് താവോ മതസ്ഥാപകൻ. 'ചൈനയിലെ ബുദ്ധൻ' എന്ന അപരനാമത്തിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
  • സൊറോസ്റ്റർ അഥവാ സറാത്തുസ്ത്ര എന്ന ഇറാനിയൻ പ്രവാചകന്റെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു മതമാണ്‌
  • സൊറോസ്ട്രിയൻ മതം അഥവാ പാർസി മതം. ഹഖാമനി കാലഘട്ടത്തിൽ[൧] വിശാല ഇറാനിലെ ഏറ്റവും പ്രധാനപ്പെട്ട മതമായിരുന്നു ഇത്.
  • ജപ്പാനിൽ പരക്കെ പ്രചാരത്തിലുള്ള മതമാണ്‌ ഷിന്റോയിസം. രണ്ടാം ലോകമഹായുദ്ധം വരെ ജപ്പാന്റെ ദേശീയമതമായിരുന്നു ഇത്. പ്രകൃതിയിലെ ജീവജാലങ്ങളെ ആരാധിയ്ക്കുന്നവരാണ്‌ ഷിന്റോ വിശ്വാസികൾ. അവരുടെ പ്രധാന ദൈവം 'കാമി' എന്നറിയപ്പെടുന്നു.ജപ്പാൻലെ പരമ്പരാഗത വാസ്തുശൈലിയും ഇക്ബാന എന്ന പുഷ്പാലങ്കാരരീതിയും,കബൂകി എന്ന തിയേറ്റർ സമ്പ്രദായവും ചോപ്സ്റ്റിക്കുകൾ ഉപയോഗിച്ചുള്ള ആഹാരരീതിയും സുമോഗുസ്തിയുമെല്ലാം ഷിന്റോമതവുമായി അഭേദ്യമായ ബന്ധമുള്ളവയാണ്‌.


Related Questions:

യു.എസിനെയും പ്രതിരോധ ആസ്ഥാനമായ പെന്റഗണിനെയും ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യം ?
2024 ജൂലൈയിൽ ഏത് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായിട്ടാണ് "ഡിക്ക് ഷൂഫ്" നിയമിതനായത് ?
അടുത്തിടെ ഇന്ത്യൻ സാംസ്‌കാരിക മന്ത്രാലയത്തിൻ്റെ സംഭാവനയായി ഗാന്ധിജിയുടെ അർദ്ധകായ വെങ്കലപ്രതിമ സ്ഥാപിച്ചത് ഏത് രാജ്യത്താണ് ?
“ആയിരം ദ്വീപുകളുടെ നാട്" എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാജ്യം :
2023 ജനുവരിയിൽ ചൈനയുടെ സഹകരണത്തോടെ നിർമ്മിക്കപ്പെട്ട ' പൊഖറ അന്താരാഷ്ട്ര വിമാനത്താവളം ' സ്ഥിതി ചെയ്യുന്ന രാജ്യം ഏതാണ് ?