App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏത് പ്രസ്താവനയാണ് ചരിത്രപരമായി തെറ്റ് ?

Aഅയ്യാ വൈകുണ്ഠ ക്ഷേത്രത്തിൽ ഒരു കണ്ണാടി പ്രതിഷ്ഠ നടത്തി.

Bപണ്ഡിറ്റ് കറുപ്പനെ കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്തു.

Cസഹോദരൻ അയ്യപ്പൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്നു.

Dമദ്രാസ് ഗവർണർ ചാൾസ് വെല്യൻ തിരുവിതാംകൂറിലെ അധികാരികളെ എല്ലാസ്ത്രീകൾക്കും മേൽ വസ്ത്രം ധരിക്കാനുള്ള അവകാശം നൽകണമെന്ന് പ്രേരിപ്പിച്ചു.

Answer:

C. സഹോദരൻ അയ്യപ്പൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്നു.

Read Explanation:

  • ഇന്ത്യയിലെ ആദ്യത്തെ നിയമനിർമ്മാണസഭയാണ് ശ്രീമൂലം തിരുനാൾ പ്രജാസഭ എന്നും ശ്രീമൂലം പോപ്പുലർ അസംബ്ലി എന്നും അറിയപ്പെടുന്ന ശ്രീമൂലം പ്രജാസഭ.
  • ശ്രീമൂലം പ്രജാസഭയുടെ ആദ്യ സമ്മേളനം നടന്നത് 1904 ഒക്ടോബർ 22.
  • ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്ന സാമൂഹ്യപരിഷ്കർത്താവ് - അയ്യങ്കാളി
  • 1911 ഡിസംബർ 5 ന് മഹാത്മാ അയ്യൻകാളിയെ തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭ മെമ്പർ ആയി നോമിനേറ്റ് ചെയ്തു.
  • 1912 ഫെബ്രുവരി 27 ന് കൂടിയ ശ്രീമൂലം പ്രജാസഭയുടെ എട്ടാമത് യോഗത്തിൽ മഹാത്മാ അയ്യൻകാളി പങ്കെടുത്തു സംസാരിച്ചു.
  • തുടർന്ന് 28 വർഷക്കാലം അധഃസ്ഥിതരുടെ ശബ്ദമായി അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്നു

Related Questions:

Vakkom Moulavi started the 'Swadeshabhimani' newspaper in the year .....
ശ്രീനാരായണഗുരു ജനിച്ച സ്ഥലം ?

തൈക്കാട് അയ്യയുടെ ജീവിതവുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.16 വയസ്സായപ്പോൾ ശ്രീ സച്ചിദാനന്ദസ്വാമികൾ, ശ്രീ ചിട്ടി പരദേശി എന്നീ സിദ്ധന്മാരുടെ കൂടെ ദേശസഞ്ചാരത്തിന് പുറപ്പെട്ടു. 

2.മൂന്നുവർഷക്കാലം നീണ്ടുനിന്ന സഞ്ചാരത്തിനിടയിൽ ബർമ, സിംഗപ്പൂർ, പെനാംഗ്, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു. 

3.ശ്രീ സച്ചിദാനന്ദ സ്വാമിയിൽ നിന്നാണ് യോഗവിദ്യ അഭ്യസിച്ചത്.

4.തമിഴിൽ അഗാധ പാണ്ഡിത്യം നേടിയിരുന്ന തൈക്കാട് അയ്യ ആംഗലേയഭാഷയിലും പരിജ്ഞാനം നേടി.

നെടുമങ്ങാട് ചന്ത ലഹള നയിച്ച നേതാവ് ആര്?
Yogakshema Sabha started at the initiative of ____