താഴെപ്പറയുന്നവയിൽ കൂട്ടത്തിൽപ്പെടാത്തത് ഏത് ?
Aഡി.ഡി.റ്റി
Bഎൻഡോ സൾഫാൻ
Cപുകയില കഷായം
Dലിൻഡേൻ
Answer:
C. പുകയില കഷായം
Read Explanation:
- ഡി.ഡി.റ്റി,എൻഡോസൾഫാൻ,ലിൻഡേൻ എന്നിവ രാസകീടനാശിനികളാണ്.
- ഡൈക്ലോറോ ഡൈഫിനൈൻ ട്രൈക്ലോറോ ഈഥേൻ എന്നാണ് ഡി.ഡി.റ്റിയുടെ പൂർണ രൂപം.
- കീടങ്ങളെ നശിപ്പിക്കാൻ ഡിഡിറ്റി വ്യാപകമായി ഉപയോഗിക്കുന്നു.
- ഒരു ഓർഗാനോക്ലോറിൻ സംയുക്തമാണ് എൻഡോസൾഫാൻ.
- ഒരു മാരകവിഷവസ്തു എന്ന നിലയിൽ 2011 സെപ്തംബർ 30 ന് രാജ്യത്ത് എൻഡോസൾഫാന്‍ പൂർണ്ണ നിരോധനം ഏർപ്പെടുത്തി.
- അനേകം രോഗങ്ങൾക്ക് കാരണമാകുമെന്ന് കണക്കാക്കി 2013ൽ തന്നെ ഇന്ത്യയിൽ നിരോധിച്ച കീടനാശിനിയാണ് ലിൻഡേൻ.
പുകയില കഷായം:
- ജൈവകീടനാശിനികളിൽ ഏറ്റവും പ്രമുഖമായതാണ് പുകയില കഷായം.
- പുകയിലയും സോപ്പുമാണ് ഇതിലെ പ്രധാന ചേരുവകൾ.
- പച്ചക്കറിച്ചെടികളെ നശിപ്പിക്കുന്ന കീടങ്ങളെ തുരത്താന്‍ ഏറെ അനുയോജ്യമാണ് മറ്റ് പാർശ്വഫലങ്ങളില്ലാത്ത പുകയില കഷായം.