App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ക്രിയാഗവേഷണത്തിൻറെ പ്രത്യേകതകളായി പരിഗണിക്കാവുന്നത് ?

Aക്രിയാഗവേഷണം ഉടനടി പരിഹാരം ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ്

Bക്രിയാഗവേഷണത്തിൽ സിദ്ധാന്ത രൂപീകരണത്തിനല്ല മറിച്ച് പ്രശ്നപരിഹാരത്തിനാണ് ഊന്നൽ നൽകുന്നത്.

Cക്രിയാഗവേഷണത്തിന് സാർവലൗകിക സ്വഭാവമല്ല മറിച്ച് പ്രാദേശിക പശ്ചാത്തലമാണുള്ളത്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

 ക്രിയാഗവേഷണം (Action Research)

വിദ്യാഭ്യാസ മനശാസ്ത്രത്തിലെ ഒരു സജീവ പഠനരീതിയാണിത് .പ്രശ്നങ്ങളെ മുഖാമുഖം നേരിടുന്ന അധ്യാപകർ അവയ്ക്കടിസ്ഥാനമായ കാരണങ്ങളെ ഗവേഷകന്റെ വീക്ഷണശക്തിയോടെ, ശാസ്ത്രീയമായി ശേഖരിച്ച്, അപഗ്രഥിച്ച് വിലയിരുത്തി നിഗമനങ്ങളിലെത്തുകയും അപ്പപ്പോൾ അനുയോജ്യമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തി പ്രയോഗിക്കുകയും ചെയ്യുന്ന പഠനരീതിയാണ്  ക്രിയാഗവേഷണം. 

ക്രിയാഗവേഷണത്തിൽ പാലിക്കേണ്ട വിവിധ ഘട്ടങ്ങൾ 

  • വിവരങ്ങൾ വസ്തുനിഷ്ഠമായി ശേഖരിക്കൽ 
  • പരികല്പനകൾ രൂപീകരിക്കൽ
  • പ്രശ്നത്തെക്കുറിച്ച് വിലയിരുത്തൽ
  • സ്രോതസ്സുകളിൽ നിന്നു വിവരങ്ങൾ ശേഖരിക്കൽ
  • പ്രവർത്തന പദ്ധതി തയ്യാറാക്കൽ, പ്രയോഗി ക്കൽ, വിലയിരുത്തൽ.

ക്രിയാഗവേഷണത്തിന്റെ ആവിഷ്കർത്താവ് സ്റ്റീഫൻ എം, കോരി (Stephen M. Corey) .


Related Questions:

ഒരു ക്ലാസ്സിൽ സോഷ്യോഗ്രാം തയ്യാറാക്കിയപ്പോൾ ലീന എന്ന കുട്ടി അനുവിനേയും അനു എന്ന കുട്ടി കരിഷ്മയെയും കരിഷ്മ ലീനയെയും കൂട്ടുകാരായി നിർദേശിച്ചതായി കണ്ടു. ഇത്തരം കൂട്ടങ്ങളുടെ പേരെന്താണ് ?
When a person tried to make his or her thoughts and action according to others whom he like to follow, then this kind of activity is called which type of defense mechanism ?
Which one of the following is not a projective technique?
ആത്മനിഷ്ഠ രീതിയുടെ മറ്റൊരു പേര് ?
ഒരു കൂട്ടം വ്യക്തികളിലെ സാമൂഹ്യബന്ധം മനസ്സിലാക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന രീതിയാണ് ?