Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. അറ്റോമിക ഭാരം പിരീഡിൽ  ഇടത്തുനിന്ന് വലത്തേക്ക് പോകുംതോറും  കുറയുന്നു. 
  2. ആറ്റത്തിന്റെ വലുപ്പം കൂടുമ്പോൾ അയോണീകരണ ഊർജം കുറയുന്നു. 
  3. ഒരു പിരിയഡിൽ ഇടത്തുനിന്ന് വലത്തേക്ക്  പോകുംതോറും അയോണീകരണ ഊർജം കുറയുന്നു. 

    A1, 3 തെറ്റ്

    Bഎല്ലാം തെറ്റ്

    C3 മാത്രം തെറ്റ്

    D1 മാത്രം തെറ്റ്

    Answer:

    A. 1, 3 തെറ്റ്

    Read Explanation:

    ആറ്റോമിക ഭാരം:

    • ആറ്റോമിക ഭാരം എന്നാൽ ആറ്റത്തിന്റെ ഭാരമാണ്. 
    • ആറ്റത്തിന്റെ ന്യൂട്രോണുകളുടെയും, പ്രോടോണുകളുടെയും ആകെ തുക ആയിട്ടും, ആറ്റോമിക ഭാരം കണക്കാക്കാം.
    • അതിനാൽ, ആറ്റോമിക നമ്പർ കൂടുന്നതിനനുസരിച്ച്, ആറ്റോമിക ഭാരവും കൂടുന്നതാണ്. 
      1. ഗ്രൂപ്പിൽ മുകളിൽ നിന്നും താഴേക്ക് വരുമ്പോൾ ആറ്റത്തിന്റെ ഭാരം കൂടുന്നു
      2. പിരിയഡിൽ ഇടത്തു നിന്ന് വലത്തേക്ക് പോകുമ്പോൾ, ആറ്റത്തിന്റെ ഭാരം കൂടുന്നു

    അയോണീകരണ ഊർജം:

           ഒരു ആറ്റത്തിന്റെ ബാഹ്യതമ ഷെല്ലിലെ ഏറ്റവും ദുർബലമായി ബന്ധിച്ചിരിക്കുന്ന ഇലക്ട്രോണിനെ സ്വതന്ത്രമാക്കാൻ ആവശ്യമായ ഊർജ്ജമാണ് അയോണീകരണ ഊർജം. ആറ്റത്തിന്റെ വലുപ്പം കൂടുമ്പോൾ അയോണീകരണ ഊർജം കുറയുന്നു.

    1. ഗ്രൂപ്പിൽ മുകളിൽ നിന്നും താഴേക്ക് വരുമ്പോൾ ആറ്റത്തിന്റെ വലുപ്പം കൂടുന്നതിനാൽ അയോണീകരണ ഊർജം കുറയുന്നു.
    2. ഒരു പിരിയഡിൽ ഇടത്തു നിന്ന് വലത്തേക്ക് പോകുമ്പോൾ, ആറ്റത്തിന്റെ വലുപ്പം കുറയുന്നതിനാൽ അയോണീകരണ ഊർജം കൂടുന്നു.

    ആറ്റോമിക ആരവും, വലുപ്പവും:

    1. ഗ്രൂപ്പിൽ മുകളിൽ നിന്നും താഴേക്ക് വരുമ്പോൾ ആറ്റത്തിന്റെ ആരം കൂടുന്നു, അതിനാൽ, വലുപ്പവും കൂടുന്നു  
    2. ഒരു പിരിയഡിൽ ഇടത്തു നിന്ന് വലത്തേക്ക് പോകുമ്പോൾ, ആറ്റത്തിന്റെ ആരം കുറയുന്നു, അതിനാൽ, വലുപ്പവും കുറയുന്നു 

    Related Questions:

    Which among the following is the sub shell electron configuration of chromium?
    There are four different elements along with their atomic numbers: A (9), B (11), C (19) and D (37). Find the odd element from these with respect to their positions in the periodic table?
    Which of the following with respect to the Modern Periodic Table is NOT correct?
    Sodium belongs to which element group?
    When it comes to electron negativity, which of the following statements can be applied to halogens?