Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ നിന്നും ഹ്രസ്വകാല ഓർമയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. സംഭവപരമായ ഓർമ (Episodic Memory) ഹ്രസ്വകാല ഓർമയിൽ ഉൾപ്പെടുന്നു.
  2. ഒരു പ്രത്യേക സമയത്ത് ബോധമനസിലുള്ള കാര്യമാണിത്.
  3. ഹ്രസ്വകാല ഓർമയിൽ നിലനിൽക്കുന്ന കാര്യങ്ങളെ ദീർഘകാല ഓർമയിലേക്ക് മാറ്റിയില്ലെങ്കിൽ മറവി സംഭവിക്കുന്നു.
  4. ഓർമയിൽ സംവേദന അവയവങ്ങളിലൂടെ തത്സമയം സ്വീകരിക്കപ്പെടുന്ന വിവരങ്ങൾ ശേഖരിക്കപ്പെടുന്നു.
  5. ക്ലാസിൽ നോട്ട് കുറിക്കുക, ആവർത്തിച്ച് ചൊല്ലുക, വീണ്ടും പ്രവർത്തിക്കുക തുടങ്ങിയവ ഹ്രസ്വകാല ഓർമയെ ഉദ്ദീപിപിക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളാണ്.

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    C2, 3, 5 ശരി

    D1, 4 ശരി

    Answer:

    C. 2, 3, 5 ശരി

    Read Explanation:

    ഹ്രസ്വകാല ഓർമ (Short term Memory)

    • ഒരു പ്രത്യേക സമയത്ത് ബോധമനസിലുള്ള കാര്യമാണിത്.
    • ഹ്രസ്വകാല ഓർമയിൽ നിലനിൽക്കുന്ന കാര്യങ്ങളെ ദീർഘകാല ഓർമയിലേക്ക് മാറ്റിയില്ലെങ്കിൽ മറവി സംഭവിക്കുന്നു.
    • ഇത് 30 സെക്കന്റ് വരെ തങ്ങിനിൽക്കാൻ സാധ്യതയുണ്ട്.
    • ക്ലാസിൽ നോട്ട് കുറിക്കുക, ആവർത്തിച്ച് ചൊല്ലുക, വീണ്ടും പ്രവർത്തിക്കുക തുടങ്ങിയവ ഹ്രസ്വകാല ഓർമയെ ഉദ്ദീപിപിക്കാനും ദീർഘകാല ഓർമയായി മാറ്റാനും സഹായിക്കുന്ന പ്രവർത്തനങ്ങളാണ്. 

    Related Questions:

    During the Sensorimotor stage, a child learns:
    ദമന സിദ്ധാന്തം ആവിഷ്കരിച്ചത് ?

    അബ്സ്ട്രാക്റ്റ് ചിന്തയുമായി (Abstract thinking) ബന്ധമില്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക

    1. ഊഹാപോഹങ്ങൾക്ക് പ്രാധാന്യം
    2. ഒരു പ്രശ്നത്തിന്റെ പരിഹരണത്തിനായി മുൻകാല അനുഭവങ്ങളെ ഉൾപ്പെടുത്തി ചിന്തിക്കുന്ന പ്രക്രിയ.
    3. അഗാധമായി ആഴത്തിൽ ചിന്തിക്കുന്നില്ല.
    4. ആഴത്തിൽ ചിന്ത വേണ്ടി വരുന്നു.
    5. ഇത്തരം ചിന്തകളിൽ ഭാഷ വളരെ പ്രധാനപ്പെട്ട ഘടകമാണ്.
      The highest level of cognitive domain in Bloom's taxonomy is:
      തന്റെ പാവയോട് നാലുവയസു പ്രായമുള്ള കുട്ടി സംസാരിക്കുകയും കഥകൾ പറഞ്ഞ് ഉറക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. പിയാഷെയുടെ അഭിപ്രായത്തിൽ ഇത് ഏതിനുള്ള ഉദാഹരണമാണ് ?