App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ബ്രൂണറുമായി ബന്ധപ്പെട്ട പഠന സിദ്ധാന്തം ഏത് ?

Aകണ്ടെത്തൽ പഠനം

Bഉദ്ദേശ അധിഷ്ഠിത ബോധനം

Cഅവശ്യ പഠനനിലവാരം

Dസഹകരണാത്മക പഠനം

Answer:

A. കണ്ടെത്തൽ പഠനം

Read Explanation:

വൈജ്ഞാനിക വികാസം:

  • വൈജ്ഞാനിക വികാസം എന്ന ആശയം മുന്നോട്ട് വെച്ചത്, Jerome Seymour Brunur ആണ്.
  • ബ്രൂണറുടെ അഭിപ്രായത്തിൽ ഒരാളുടെ ചിന്താഗതി രൂപപ്പെടുന്നത് പക്വനം, പരിശീലനം, അനുഭവങ്ങൾ എന്നിവയിലൂടെയാണ്.
  • ബ്രൂണർ വികസന ഘട്ടങ്ങളെ വിവരിക്കുന്നത് പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ആശയങ്ങൾ രൂപവത്കരിക്കാനും, എങ്ങനെ വൈജ്ഞാനിക ഘടന കെട്ടിപ്പടുക്കാനും, വ്യക്തി ഉപയോഗിക്കുന്ന അനുഭവങ്ങളുടെ സ്വഭാവത്തെ ആധാരമാക്കിയുമാണ്.

കണ്ടെത്തൽ പഠനം (Discovery Learning)

  • കണ്ടെത്തൽ പഠനം എന്ന ആശയം മുന്നോട്ട് വെച്ചത് - ജെറോം എസ് ബ്രൂണർ
  • ക്ലാസ് റൂം പഠന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കണ്ടെത്തൽ പഠനത്തിൻറെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ബ്രൂണർ അഭിപ്രായപ്പെടുന്നു
  • സാജാത്യ വൈജാത്യങ്ങൾ താരതമ്യം ചെയ്ത് വർഗ്ഗീകരിച്ച് നിഗമനത്തിൽ എത്തുന്നതാണ് ഇതിൻറെ സാമാന്യ രീതി
  • സ്വന്തം ബുദ്ധിയും ചിന്താശക്തിയും ഉപയോഗിച്ച് അവനവനു വേണ്ടി പഠനം നടത്തുന്ന രീതിയാണ് കണ്ടെത്തൽ രീതി

ബ്രൂണറുടെ കൃതികൾ

  • ദി കൾച്ചർ ഓഫ് എഡ്യുക്കേഷൻ, പ്രോസസ്സ് ഓഫ് എഡ്യുക്കേഷൻ എന്നിവ ജെറോം എസ് ബ്രൂണറുടെ സംഭാവനയാണ്.
  • ഹാർവാർഡ്  സർവകലാശാലയിലെ പ്രൊഫസർ ആയിരുന്ന ബ്രൂണർ പ്രോസസ്സ് ഓഫ് എഡ്യൂക്കേഷൻ എന്ന പുസ്തകത്തിലൂടെ കണ്ടെത്തൽ പഠനം എന്ന തൻറെ ആശയത്തിന് പ്രചാരം നൽകി.
  • വിദ്യാഭ്യാസത്തിൽ സാംസ്കാരിക ഘടകങ്ങൾക്കുള്ള പ്രാധാന്യത്തെ കുറിച്ചാണ് ദി കൾച്ചർ ഓഫ് എഡ്യൂക്കേഷൻ എന്ന പുസ്തകത്തിൽ അദ്ദേഹം വിവരിച്ചിരിക്കുന്നത്.

Related Questions:

ഗസ്റ്റാൾട്ട് മനഃശാസ്ത്രചിന്താധാരയിൽ പെടാത്ത വിദ്യാഭ്യാസ പണ്ഡിതൻ ?
Freud compared the mind to which object to explain its layers?

ബ്ലാക്ക് ബോർഡിൽ താഴെ കൊടുത്ത ചിത്രം കണ്ടപ്പോൾ കുട്ടികൾ അതിനെ നക്ഷത്രം എന്നു വിളിച്ചു. ജസ്റ്റാൾട്ട് മനശാസ്ത്രജ്ഞർ ഇതിനെ വിശദീകരിക്കുന്നത് എങ്ങനെ ?

........... എന്നത് ഘടകങ്ങളുടെ ആകെ തുകയേക്കാൾ ഘടകങ്ങൾ ചേർന്നുനിൽക്കുന്ന രൂപത്തെയാണ് അർഥമാക്കുന്നത്.
പഠനപ്രക്രിയയിൽ വൈജ്ഞാനിക വികസനത്തിന് ഭാഷയും സംസ്കാരവും സാമൂഹ്യ ഇടപെടലുകളും സുപ്രധാന പങ്കു വഹിക്കുന്നുണ്ട് എന്ന വൈഗോട്സ്കിയൻ സിദ്ധാന്തം അറിയപ്പെടുന്നത്?