താഴെപ്പറയുന്നവയിൽ യഥാർത്ഥ ലായനി ഏത് ?
Aപാൽ
Bസോഡിയം അമാൽഗം
Cകഞ്ഞിവെള്ളം
Dചളിവെള്ളം
Answer:
B. സോഡിയം അമാൽഗം
Read Explanation:
- ലായനി - രണ്ടോ അതിലധികമോ ഘടക പദാർത്ഥങ്ങൾ ചേർന്ന ഏകാത്മ മിശ്രിതങ്ങൾ
- സമജാതീയ സ്വഭാവമുള്ള രണ്ടോ അതിലധികമോ പദാർത്ഥങ്ങളുടെ മിശ്രിതമാണ് ലായനികൾ
- ലായകം - ഒരു ലായനിയിൽ ഒരു പദാർത്ഥത്തെ ലയിപ്പിക്കുന്നത്
- ലീനം - ഒരു ലായനിയിൽ ലയിച്ചു ചേരുന്ന പദാർത്ഥം
- യഥാർത്ഥ ലായനി - അതിസൂക്ഷ്മങ്ങളായ ലീന കണികകൾ ചേർന്ന മിശ്രിതം
Note:
- സോഡിയം അമാൽഗം ഒരു യഥാർത്ഥ ലായനിക്ക് ഉദാഹരണമാണ്.
- സോഡിയം അമാൽഗം എന്നത് സോഡിയത്തിന്റെയും, മെർക്കുറിയുടെയും ഒരു മിശ്രിതമാണ്.
- മെർക്കുറിയിൽ മെറ്റാലിക് സോഡിയം ലയിക്കുമ്പോൾ, NaHg2 എന്ന ഇന്റർമെറ്റാലിക് സംയുക്തം ഉൽപ്പാദിപ്പിക്കപ്പെടുന്നു.