Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1.കൊളോണിയൽ കാലഘട്ടത്തിൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്തോനേഷ്യയിൽ ഭരണം നടത്തിയിരുന്നു.

2.രണ്ടാം ലോകമഹായുദ്ധത്തിനുശേഷം തങ്ങൾ ഇന്തോനേഷ്യയിൽ നിന്നും പിൻവാങ്ങും എന്നുള്ള വാഗ്ദാനം ഡച്ച് ഭരണകൂടം പാലിച്ചില്ല.

3.ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി ശക്തമായി ഈ വിഷയത്തിൽ ഇടപെട്ടതോടെ ഡച്ചുകാർക്ക് ഇന്തോനേഷ്യയിൽ നിന്ന് പിൻവാങ്ങേണ്ടി വന്നു.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

കൊളോണിയൽ കാലഘട്ടത്തിൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്തോനേഷ്യയിൽ ഭരണം നടത്തിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇൻഡോനേഷ്യയിലെ പ്രാദേശിക നേതാക്കൾ സ്വതന്ത്രമായ ഒരു ഭരണകൂടം സ്ഥാപിക്കുവാൻ ആഗ്രഹിച്ചു.എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം തങ്ങൾ ഇന്തോനേഷ്യയിൽ നിന്നും പിൻവാങ്ങും എന്നുള്ള വാഗ്ദാനം ഡച്ച് ഭരണകൂടം പാലിച്ചില്ല. ഇതോടുകൂടി ജാവ,സുമാത്ര ദ്വീപുകളിലെ ഡച്ച് നിവാസികളും തദ്ദേശീയരായ ഇന്തോനേഷ്യ ക്കാരും തമ്മിൽ കലാപം ഉണ്ടായി.ഒടുവിൽ ഐക്യരാഷ്ട്ര സംഘടനയുടെ ഇടപെടൽ ഉണ്ടാവുകയും ഡച്ച് ഭരണകൂടം ഇന്തോനേഷ്യക്ക് പൂർണ സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ട് അവിടെനിന്ന് പിൻവാങ്ങുകയും ചെയ്തു.


Related Questions:

വന്യജീവികളുടെയും സസ്യങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരം ജീവജാലങ്ങളുടെ നിലനിൽപ്പിന് ഭീഷണി ആകുന്നില്ല എന്ന് ഉറപ്പാക്കാൻ അനാഥരാഷ്ട്രതലത്തിൽ ഒപ്പ് വെച്ച ഉടമ്പടി ഏത് ?
NAM ൻ്റെ ആദ്യ സെക്രട്ടറി ജനറൽ ?
അംഗരാജ്യങ്ങൾ തമ്മിലുള്ള നാവിക ബന്ധങ്ങൾ മെച്ചപ്പെടുത്തുക, സമുദ്രാതിർത്തി നിർണയിക്കുക എന്നീ കർത്തവ്യങ്ങൾ മുന്നിൽ കണ്ട് 1948 മുതൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടന ഏത് ?
' ഇന്റർനാഷൻ യൂണിയൻ ഓഫ് ഫോറെസ്റ്റ് റിസർച്ച് ഓർഗനൈസേഷൻസ് ' ആസ്ഥാനം എവിടെയാണ് ?
WMO ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായത് ഏത് വർഷം ?