താഴെപ്പറയുന്നവയിൽ സാമൂഹിക വൈകാരിക മേഖലയിലെ വിലയിരുത്തലിൽ പരിഗണിക്കാൻ സാധിക്കാത്തത് ഏത് ?
Aആശയവിനിമയശേഷി
Bസഹഭാവം
Cതീരുമാനമെടുക്കൽ
Dപഠനപ്രക്രിയ
Answer:
D. പഠനപ്രക്രിയ
Read Explanation:
സാമൂഹിക-വൈകാരിക മേഖലയിലെ വിലയിരുത്തൽ
- വൈജ്ഞാനിക മേഖലയെപ്പോലെ തന്നെ പ്രധാനമാണ് സാമൂഹിക-വൈകാരിക മേഖലയിലെയും വിലയിരുത്തൽ.
- Learning to know, Learning to do, Learning to live together, Learn- ing to be എന്നിവയുമായി ബന്ധപ്പെട്ട നൈപുണികളാണ് ഇവിടെ പരിഗണിക്കേണ്ടത്.
- സാമൂഹിക-വൈകാരിക മേഖലയിലെ വിലയിരുത്തലുമായി ബന്ധപ്പെടുത്തി ചുവടെ കൊടുത്തിരി ക്കുന്ന നൈപുണികൾ വിലയിരുത്തപ്പെടേണ്ടതാണ് :-
- ആശയവിനിമയ ശേഷി (Communication skills)
- വ്യക്ത്യന്തര നൈപുണി (Interpersonal skills)
- സഹഭാവം (Empathy)
- വികാരങ്ങളുമായി പൊരുത്തപ്പെടൽ (Coping with emotions)
- മാനസിക സമ്മർദ്ദങ്ങളുമായി പൊരുത്തപ്പെടൽ (Coping with Stress)
- പ്രശ്നപരിഹരണ ശേഷി (Problem solving skills)
- തീരുമാനമെടുക്കൽ (Decision-making)
- വിമർശനാത്മകചിന്ത (Critical thinking)
- സർഗാത്മകശേഷി (Creative thinking skills)
- സ്വയാവബോധം (Self awareness)