Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ അന്തരീക്ഷ പാളി തിരിച്ചറിയുക :

  • ട്രോപ്പോസ്ഫിയറിന് തൊട്ടുമുകളിലുള്ള അന്തരീക്ഷപാളി

  • ഈ പാളി ഭൗമോപരിതലത്തിൽ നിന്ന് ശരാശരി 50 കിലോമീറ്റർ വരെ വ്യാപിച്ച് കിടക്കുന്നു. 

  • അന്തരീക്ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാളിയായ ഓസോൺ പാളി ഈ പാളിയിലാണ്.

Aട്രോപോസ്ഫിയർ

Bമീസോസ്ഫിയർ

Cസ്ട്രാറ്റോസ്ഫിയർ

Dതെർമോസ്ഫിയർ

Answer:

C. സ്ട്രാറ്റോസ്ഫിയർ

Read Explanation:

സ്ട്രാറ്റോസ്ഫിയർ (Stratosphere)

  • ട്രോപ്പോസ്ഫിയറിന് തൊട്ടുമുകളിലുള്ള അന്തരീക്ഷപാളിയാണ് സ്ട്രാറ്റോസ്ഫിയർ. 

  • ഈ പാളി ഭൗമോപരിതലത്തിൽ നിന്ന് ശരാശരി 50 കിലോമീറ്റർ വരെ വ്യാപിച്ച് കിടക്കുന്നു. 

  • അന്തരീക്ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാളിയായ ഓസോൺ പാളി സ്ട്രാറ്റോസ്ഫിയറിലാണ്. 

  • സൂര്യനിൽനിന്ന് പ്രസരിക്കുന്ന ഏറ്റവും അപകടകാരിയായ അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് ഭൂമിയുടെ ഒരു രക്ഷാകവചമായി വർത്തിക്കുന്നത് ഓസോൺ പാളിയാണ്.


Related Questions:

ജെറ്റ് വിമാനങ്ങളുടെ സുഗമസഞ്ചാരം സാധ്യമാകുന്ന അന്തരീക്ഷമണ്ഡലം ഏതു ?
ദൈനിക താപാന്തരം =
അയണോസ്ഫിയർ ഏത് അന്തരീക്ഷമണ്ഡലത്തിന്റെ ഭാഗമാണ് ?
ഉൽക്കാ വർഷ പ്രദേശമെന്ന് അറിയപ്പെടുന്ന അന്തരീക്ഷ പാളി ഏത് ?
അന്തരീക്ഷമർദ്ദത്തെ പ്രധാനമായും സ്വാധീനിക്കാത്ത ഘടകമേത് ?